റിയയുമായി പ്രണയത്തിലോ; വെളിപ്പെടുത്തലുമായി നടൻ സുശാന്ത് സിംഗ് രജ്പുത്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല സിനിമ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുതും നടി റിയ ചക്രബര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നുള്ളത്. വാർത്ത കേട്ടത് മുതൽ ഏറെ ആവേശത്തിലായിരുന്നു ആരാധകർ . എന്നാൽ വിഷയത്തിൽ ആദ്യമൊന്നും സുശാന്ത് പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഇത് സത്യമാണെന്ന് വിശ്വസിക്കുകയാണ് ചെയ്തത്. എന്നാലിപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ .
ഇപ്പോള്‍ ഒന്നും പറയാൻ പറ്റില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ആളുകൾ സംസാരിക്കുന്നത്. ഒരു കാര്യത്തെ കുറിച്ച് ഒന്നുമാകാതെ എങ്ങനെയാണ് അത് ഉറപ്പാണെന്ന തരത്തില്‍ ആള്‍ക്കാര്‍ സംസാരിക്കുന്നത്. ഞാനുമായി ബന്ധപ്പെട്ട ഏത് ചോദ്യവും എന്നോടു ചോദിക്കൂ, എനിക്ക് പറയാൻ കഴിയും. മറ്റൊരാളെക്കുറിച്ച് പറയണമെങ്കില്‍ അത് എനിക്ക് അവരോട് കൂടി ചോദിക്കേണ്ടി വരും. അടുത്ത തവണ കാണുമ്പോള്‍ ചോദിക്കൂ, ഞാൻ പറയാം- സുശാന്ത് സിംഗ് പറഞ്ഞു.
sushanth singh rajput- ria chakraborthi-affair news