Connect with us

ശരീരത്തിന്റെ അളവറിയണമെന്ന് സംവിധായകൻ;തുറന്നു പറഞ്ഞ് നടി രംഗത്!

Bollywood

ശരീരത്തിന്റെ അളവറിയണമെന്ന് സംവിധായകൻ;തുറന്നു പറഞ്ഞ് നടി രംഗത്!

ശരീരത്തിന്റെ അളവറിയണമെന്ന് സംവിധായകൻ;തുറന്നു പറഞ്ഞ് നടി രംഗത്!

സിനിമാ രംഗത്തെ മോശം അനുഭവങ്ങൾ പലപ്പോഴും നടിമാർ തുറന്നു പറയാറുണ്ട്.ഈ രംഗത്ത് ഇത്തരം മീട്ടു അനുഭവങ്ങൾ ഉണ്ടാകാറ് പതിവാണ്.ഇപ്പോളിതാ നടി സുര്‍വീണ ചൗള നടത്തിയ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.തനിക്ക് സിനിമാ രംഗത്തുനിന്നും ഉണ്ടായ ദുരാനുഭവങ്ങളെ ക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.ഇത്തരം വെളിപ്പെടുത്തലുകളുമായി നിരവധി താരങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.അടുത്തിടെ നടന്ന പല മീടു വെളിപ്പെടുത്തലുകളും പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.എന്നാൽ ഇപ്പോൾ സുര്‍വീണ ചൗളയുടെ വെളിപ്പെടുത്തലുകളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്.

തനിക്ക് ബോളിവുഡില്‍ നിന്നും രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്നും മൂന്ന് തവണയും കാസ്റ്റിംഗ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നതായി സുര്‍വീണ്‍ പറയുന്നു.ബോളിവുഡില്‍ നിന്നും ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു. അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്. തെന്നിന്ത്യയില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നടി തുറന്നുപറയുന്നു.

തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറി. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു. ആ സംവിധായകനൊപ്പമുളള സിനിമയും പിന്നീട് നടന്നില്ല.തന്റെ ശരീരത്തിന്റെ അളവുകള്‍ അറിയണമെന്നായിരുന്നു മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ സിനിമയില്‍ അഭിനയിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. താന്‍ മുന്‍പ് ഭീകരമായ ബോഡിഷേമിങ്ങിനും ഇരയായതായും സുര്‍വീണ്‍ ചൗള വെളിപ്പെടുത്തി. തടി കൂടുതലാണെന്നും കുറയ്ക്കണമെന്നുമായിരുന്നു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടത്.

എന്നാല്‍ തനിക്ക് ആ സമയം വെറും 56 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നും നദി പറയുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ നടി അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കന്നഡ, തെലുങ്ക്, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലൂടെ ശ്രദ്ധേയയായ താരമാണ് നടി.
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയമാരംഭിച്ച താരം പിന്നീട് കന്നഡ ഇന്‍ഡസ്ട്രിയിലൂടെയാണ് സിനിമയിലെത്തിയത്. ബോളിവുഡില്‍ ഹേറ്റ് സ്‌റ്റോറി 2, ഉഗ്ലി തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്.സിനിമാ രംഗത്ത് ഇത്തരം പ്രവണതകൾ കൂടി വരികയാണ്.മലയാളത്തിലും വിവിധ ഭാഷകളിലും ഇതിന്റെ പേരിൽ വലിയ വിവാദങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും സ്ത്രീകൾ എങ്ങും സുരക്ഷിതരല്ലെന്ന് തന്നെയാണ് പറയേണ്ടത്.കാസ്റ്റിംഗ് കൗച്ചിനെതിരെ നടി ശ്രീറെഡ്ഡി നടത്തിയ പ്രതിഷേധം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ സുർവീണ ചൗളയുടെ വെളിപ്പെടുത്തൽ.

surveen chawla reveals her bad experience in film industry

More in Bollywood

Trending

Recent

To Top