നിറം പോരാ , സുന്ദരിയല്ല എന്നൊക്കെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട് തുറന്ന് പറഞ്ഞ് ശോഭിത
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയായ ഋഷിയുടെയും സൂര്യയുടെയും കഥ പറയുന്നു കൂടെവിടെ ക്ലൈമാക്സിലേക്ക് കടക്കുകയാണ് . ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. അജ്ഞാതൻ റാണിയുടെ മകളെ നീതുവിന് നിമയ്ക്കും കാണിച്ചുകൊടുക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ശോഭിത ധൂലിപാല. പരമ്പരാഗത വസ്‌ത്രങ്ങളിലും വെസ്‌റ്റേൺ വസ്‌ത്രങ്ങളിലും പ്രേക്ഷകർക്ക് മുൻപിൽ ഒരുപോലെ പ്രത്യക്ഷപ്പെടുന്ന താരത്തിന്‍റെ സ്‌റ്റൈലുകൾ ആരാധക വൃന്ദം പണ്ടേ ഏറ്റെടുത്തതാണ്. സിനിമയിൽ തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും മനോഹരമായി കൈകാര്യം ചെയ്യുന്ന താരം വേഷവിധാനത്തിലും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്
ഇപ്പോഴിതാ വര്‍ണ്ണവിവേചനം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നടി ശോഭിത ധൂലിപാല.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പരസ്യ ഓഡിഷനുകളില്‍ പോകുമ്പോള്‍ തന്നോട് വെളുത്തിട്ടല്ലെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. വേണ്ടത്ര സുന്ദരിയല്ലെന്ന് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും ശോഭിത ഓര്‍ത്തെടുത്തു.
പക്ഷേ ഇതിനേക്കുറിച്ച് ആലോചിച്ച് സമയം കളയാതെ സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്ത് സിനിമാമേഖലയില്‍ നിലയുറപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ശോഭിത പറഞ്ഞു.
വലിയൊരു വാണിജ്യ സിനിമാ സംവിധായകന്‍, തന്നെ അന്വേഷിച്ചെത്തി അവസരം നല്‍കുന്നതിന് കാത്തുനില്‍ക്കാതെ ഓഡിഷന് പോകാനും കഴിവിന്റെ പരമാവധി നല്‍കാനുമായിരുന്നു തന്റെ തീരുമാനമെന്നും ശോഭിത കൂട്ടിച്ചേര്‍ത്തു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധുലിപാല. കുറുപ്പ് എന്ന ചിത്രത്തിലെ നായികവേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സിതാര, അമേരിക്കന്‍ ചിത്രമായ മങ്കി മാന്‍ എന്നിവയാണ് ശോഭിതയുടേതായി വരാനിരിക്കുന്ന സിനിമകള്‍.
ദ നൈറ്റ് മാനേജര്‍ 2 എന്ന വെബ് സീരീസും നടിയുടേതായി ഒരുങ്ങുന്നുണ്ട്.