”ഒരു നിറവും ഒരു മതത്തിന്റേതുമല്ല, ഒരു ചന്ദനത്തിരിയും ഒരു മതത്തിന്റേതുമല്ല ; വധഭീഷണികളോട് പ്രതികരിച്ച് ഉർഫി
വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഉര്‍ഫി പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങള്‍ മിക്കപ്പോഴും വിവാദമാകാറുണ്ട് .ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വധഭീഷണികളോടും ബലാത്സംഗ ഭീഷണികളോടും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉർഫി . ഹലോവീന്‍ പാര്‍ട്ടിക്കായി ‘ഭൂല്‍ ഭുലയ്യ’ ചിത്രത്തില്‍ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടെ പണ്ഡിറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്ക് റീ ക്രിയേറ്റ് ചെയ്താണ് ഉര്‍ഫി വസ്ത്രം ധരിച്ചത്. ഇതോടെയാണ് താരത്തിനെതിരെ വധഭീഷണി ഉയർന്നത് .
തന്റെ മെയിലില്‍ എത്തിയ വധഭീഷണിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടി രംഗത്തെത്തിയത് . ഛോട്ടെ പണ്ഡിറ്റ് ആകാന്‍ മഞ്ഞ നിറത്തിലുള്ള ധോത്തിയും ചുവപ്പ് കളര്‍ വസ്ത്രവും ധരിച്ച് മുഖം മുഴുവന്‍ ചുവന്ന പെയിന്റും അടിച്ചാണ് ഉര്‍ഫി എത്തിയത്.
ഈ ലുക്കിന്റെ വീഡിയോയാണ് താരം പങ്കുവച്ചപ്പോഴാണ് നടിക്ക് വധഭീഷണി ഉണ്ടായത് . തനിക്ക് നേരെ ഉയരുന്ന ഭീഷണികളോട് പ്രതികരിച്ചാണ് ഉര്‍ഫി തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ”ഞാന്‍ ലുക്ക് റീക്രിയേറ്റ് ചെയ്തതില്‍ രാജ്പാല്‍ യാദവിന് ഇതില്‍ ഒരു കുഴപ്പവുമില്ല.”
”പക്ഷെ ബാക്കിയുള്ളവര്‍ക്കെല്ലാം കുഴപ്പമാണ്. വെറുതെ ഒരുപാട് വധഭീഷണികളും ബലാത്സംഗ ഭീഷണികളും ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ പുറത്തിറങ്ങി 10 വര്‍ഷത്തിന് ശേഷം ഞാന്‍ അതുപോലെ ഒരുങ്ങിയപ്പോള്‍ ധര്‍മ്മ രക്ഷകര്‍ എന്ന് പറയുന്നവര്‍ ഉണര്‍ന്നു.”
”ഒരു നിറവും ഒരു മതത്തിന്റേതുമല്ല. ഒരു ചന്ദനത്തിരിയും ഒരു മതത്തിന്റേതുമല്ല. ഒരു പുഷ്പവും ഒരു മതത്തിന്റെതുമല്ല” എന്നു പറഞ്ഞു കൊണ്ടാണ് ഉര്‍ഫിയുടെ പോസ്റ്റ്. ഉര്‍ഫിയുടെ ചിത്രത്തിനൊപ്പം ഭൂല്‍ ഭുലയ്യയിലെ രാജ്പാല്‍ യാദവിന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഉര്‍ഫിയുടെ പോസ്റ്റ് .
