Connect with us

വീണ്ടും ത്രില്ലർ ചിത്രവുമായി വരുന്നൂ…….. സുരേഷ് ഗോപിയുടെ പുതിയ ചിത്രം; ‘എസ്‍ജി 257’ ന് കൊച്ചിയില്‍ തുടക്കം!!!!

Malayalam

വീണ്ടും ത്രില്ലർ ചിത്രവുമായി വരുന്നൂ…….. സുരേഷ് ഗോപിയുടെ പുതിയ ചിത്രം; ‘എസ്‍ജി 257’ ന് കൊച്ചിയില്‍ തുടക്കം!!!!

വീണ്ടും ത്രില്ലർ ചിത്രവുമായി വരുന്നൂ…….. സുരേഷ് ഗോപിയുടെ പുതിയ ചിത്രം; ‘എസ്‍ജി 257’ ന് കൊച്ചിയില്‍ തുടക്കം!!!!

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. 1965-ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വെള്ളിത്തിരിയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് 1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994-ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെയാണ് സുരേഷ് ഗോപി സൂപ്പർ താര പദവിയിലെത്തിയത്.

മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആ വിശേഷണം ലഭിക്കുന്ന മൂന്നാമത്തെ താരമായി സുരേഷ് ഗോപി മാറി. പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം.

ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ പുതിയതായി പുറത്തിറങ്ങിയ ചിത്രം ഗരുഡനായിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.

എന്നാലിപ്പോൾ സുരേഷ് ഗോപിയുടെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമായി. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ സനൽ വി ദേവനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽക്കുകയും ചെയ്തു.ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ചടങ്ങില്‍ ഉണ്ടായിരുന്നു.

അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗൗതം വസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഇവർക്ക് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കഥ ജിത്തു കെ ജയൻ, മനു സി കുമാർ, തിരക്കഥ മനു സി കുമാർ, ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ്‌ പൈങ്ങോട്. ഡിസംബർ 18 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

More in Malayalam

Trending