Connect with us

ഇനി കുറച്ചുനാളത്തേക്ക് അച്ഛനാകില്ല;നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥയാകും നിനക്കെന്ന് മമ്മൂട്ടിയുടെ ഉപദേശം!

Malayalam

ഇനി കുറച്ചുനാളത്തേക്ക് അച്ഛനാകില്ല;നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥയാകും നിനക്കെന്ന് മമ്മൂട്ടിയുടെ ഉപദേശം!

ഇനി കുറച്ചുനാളത്തേക്ക് അച്ഛനാകില്ല;നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥയാകും നിനക്കെന്ന് മമ്മൂട്ടിയുടെ ഉപദേശം!

സഹനടനായും ഹാസ്യനടനയുമൊക്കെ ചിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്.എന്നാൽ സുരാജിനെ സംബന്ധിച്ചിടത്തോളം 2019 ത് ഒരു നല്ല വർഷം തന്നെയായിരുന്നു.ഒരു വർഷം തന്നെ നാല് വേറിട്ട കഥാപത്രങ്ങൾ ചെയ്യാൻ സുരാജിന് കഴിഞ്ഞു.ഒരു യമണ്ടൻ പ്രേമകഥ, ഫൈനല്‍സ് , വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ സുരാജിനെ മുഖ്യ കഥാപാത്രമാക്കി ഈ വർഷം പുറത്തിറങ്ങിയതാണ്.എന്നാൽ ഈ ചിത്രങ്ങളിലെല്ലാം സുരാജ് അച്ഛൻ വേഷത്തിലാണ് എത്തിയിരിക്കുന്നത്.ഇപ്പോളിതാ മമ്മൂട്ടി നൽകിയ ഒരു ഉപദേശമനുസരിച്ച് താൻ മുന്നോട്ട് പോകുകയാണെന്നാണ് സുരാജ് പറയുന്നത്.സുരാജിന്റെ വാക്കുകൾ ഇങ്ങനെ..

‘ഇത് നല്ലൊരു വര്‍ഷമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുവെന്നതു സന്തോഷമാണ്. കൂടുതലും അച്ഛന്‍ കഥാപാത്രങ്ങളാണ്. ഇനി കുറച്ചുനാളത്തേക്ക് അച്ഛനില്ല.’‘മമ്മൂക്ക കഴിഞ്ഞയിടെ കണ്ടപ്പോള്‍ പറഞ്ഞു ”നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥ അറിയാലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു.” ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്താ, എന്നിട്ട് ഇക്കയുടെ ചുവടുപിടിക്കാം എന്നു പറഞ്ഞു.’ ഐഇ മലയാളവുമായുള്ള അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.

ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും വലിയ ജനശ്രദ്ധ പിടിച്ചു പറ്റി.

suraj venjaramoodu about his characters

Continue Reading
You may also like...

More in Malayalam

Trending