Connect with us

എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ;മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പിള്ളി എഴുതിയ കുറിപ്പ് വൈറൽ!

Malayalam

എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ;മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പിള്ളി എഴുതിയ കുറിപ്പ് വൈറൽ!

എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ;മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പിള്ളി എഴുതിയ കുറിപ്പ് വൈറൽ!

മലയാളികൾ വലിയ ആകാംശയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.മമ്മൂട്ടിയുടെ ഒരു സ്ത്രൈണത ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു.മമ്മൂട്ടി ഒരു സ്ത്രീ വേഷത്തിൽ എത്തിയത് മലയാളികളിൽ മാമാങ്കം ചിത്രത്തോടുള്ള ആകാംശ കൂട്ടുകയാണ് ചെയ്തത്.ഇപ്പോളിതാ ജനശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്നത് മാമാങ്കം ചിത്രത്തെ കുറിച്ച് സംവിധായകൻ
വേണു കുന്നപ്പിള്ളി പങ്കുവെച്ച ഫേസ്ബുക് കുറിപ്പാണ്.

വേണു കുന്നപ്പിള്ളി പറയുന്നത് ഇങ്ങനെ, ” മാമാങ്കം പോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല. ഏറെ നാളായുള്ള തയ്യാറെടുപ്പിനു ശേഷം ഈ സിനിമ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. പ്രതീക്ഷകൾ ആകാശത്തിനു മുകളിൽ ആണ്. എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ..”. വളരെ പെട്ടന്നാണ് വേണുവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലായത്.മാമാങ്കം പ്രേക്ഷകർ ഒരുപാട് പ്രേതീക്ഷകൾ നൽകുന്ന ചിത്രമായതുകൊണ്ട് സിനിമയെക്കുറിച്ചുള്ള വാർത്തകളെല്ലാം വളെരെ പെട്ടന്നാണ് ജന ശ്രദ്ധ പിടിച്ചു പറ്റുന്നത്.മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം അടുത്ത മാസം 12 നു ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനു സിതാര, പ്രാചി ടെഹ്‌ലൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പിൽ ആണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത മമ്മൂട്ടിയുടെ സ്ത്രൈണ ഭാവത്തിലുള്ള ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന്റെ ടീസർ, ട്രൈലെർ, സോങ് വീഡിയോ, മേക്കിങ് വീഡിയോ എന്നിവയും പ്രേക്ഷക പ്രശംസ നേടിയെടുത്തിട്ടുണ്ട്.

venu kunnappilly about mamangam film

More in Malayalam

Trending

Uncategorized