Connect with us

ഒരുമ്മ തന്നോട്ടെ ലാലേട്ടാ….അങ്ങനെ അതും സംഭവിച്ചു;മോഹൻലാലിന് ഉമ്മ നൽകി മലയാളി യുവതി !

Malayalam

ഒരുമ്മ തന്നോട്ടെ ലാലേട്ടാ….അങ്ങനെ അതും സംഭവിച്ചു;മോഹൻലാലിന് ഉമ്മ നൽകി മലയാളി യുവതി !

ഒരുമ്മ തന്നോട്ടെ ലാലേട്ടാ….അങ്ങനെ അതും സംഭവിച്ചു;മോഹൻലാലിന് ഉമ്മ നൽകി മലയാളി യുവതി !

സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത് ന്യൂസിലാൻഡിൽ അവധി ആഘോഷിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. കുടുംബവുമൊത്താണ് താരം അവധി ആഘോഷിക്കുന്നത്. ഇപ്പോളിതാ ന്യൂസിലാൻഡിൽ നിന്നുള്ള താരത്തിന്റെ ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.വീഡിയോയിൽ ഒരു രസകരമായ സംഭവമുണ്ട്.മോഹൻലാലിന് ഇന്ത്യ ഒട്ടാകെ ആരാധകർ ഉണ്ടന്നും നമുക്കറിയാം.എന്നാൽ ഇപ്പോളിതാ ന്യൂസിലാൻഡിൽ വെച്ച് മോഹൻലാൽ തന്റെ ഒരു കടുത്ത മലയാളി ആരാധികയെ കണ്ടുമുട്ടിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്വീ.ഇതിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ വർത്തയാകുന്നത്.

മോഹൻലാലിനെ കണ്ട ആരാധിക ലാലേട്ടന്റെ ഒപ്പം ഒരു ചിത്രം എടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു.ഫോട്ടോ എടുത്ത ശേഷം തന്റെ ഒരു ആവശ്യവും അറിയിച്ചു.ആവശ്യം മറ്റൊന്നുമായിരുന്നു. ഒരു ഉമ്മ തന്നോട്ടെ ലാലേട്ടാ എന്ന്.മോഹൻലാൽ സമ്മതം മൂളിയതോടെ കവിളിൽ ഒരു ഉമ്മയും കൂടി കൊടുത്താണ് അവർ യാത്രയാക്കുന്നത്. മോഹൻലാൽ എന്ന നടനോട് ഓരോ മലയാളിക്കും ഉള്ള സ്നേഹം ആണ് ഒരിക്കൽ കൂടി വെളിപ്പെടുന്നത്.ഇതിന് മുൻപ് 100 വയസുള്ള മോഹൻലാലിൻറെ ഒരു ആരാധികയുടെ വാർത്ത ചർച്ചയായിരുന്നു.തന്റെ ആ ആരാധികയുടെ പിറന്നാളിന് മോഹൻലാൽ വീഡിയോ കാൾ ചെയ്ത് ആശംസ അറിയിക്കുകയുമുണ്ടായി.

സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിൽ ആണ് മോഹൻലാൽ അവധി ആഘോഷിക്കാൻ പോയത്. തിരിച്ചു വന്നതിനു ശേഷം ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന മോഹൻലാൽ അടുത്ത മാസം ജീത്തു ജോസഫ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും അഭിനയിക്കും എന്നാണ് വിവരം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് മോഹൻലാൽ. വിദേശത്തും സ്ഥിതി വ്യത്യസ്തമല്ല.ബിഗ് ബ്രദർ വരുന്ന ജനുവരിയിൽ ആണ് റീലീസ് ചെയ്യുക. അടുത്ത വർഷം പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹവും മോഹൻലാൽ ചിത്രമായി നമ്മുടെ മുന്നിൽ എത്തും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രവും അടുത്ത വർഷം ആരംഭിക്കും.

mohanlal video with his fan in new zealand

More in Malayalam

Trending