Connect with us

‘അതെല്ലാം അവരുടെ അഭിപ്രായമാണ്, സിനിമയെ സിനിമയായി കാണുക; ഗ്രേറ്റ് ഇന്ത്യൻ കിച്ചണ് ശേഷം വന്ന എതിർപ്പുകളോട് പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്

Movies

‘അതെല്ലാം അവരുടെ അഭിപ്രായമാണ്, സിനിമയെ സിനിമയായി കാണുക; ഗ്രേറ്റ് ഇന്ത്യൻ കിച്ചണ് ശേഷം വന്ന എതിർപ്പുകളോട് പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്

‘അതെല്ലാം അവരുടെ അഭിപ്രായമാണ്, സിനിമയെ സിനിമയായി കാണുക; ഗ്രേറ്റ് ഇന്ത്യൻ കിച്ചണ് ശേഷം വന്ന എതിർപ്പുകളോട് പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്

മലയാളികളുടെ പ്രിയാപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട് . ഹാസ്യ താരമായി തുടങ്ങി ഇന്ന് നായകനായി സഹ നടനായിയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ . 2021ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ സുരാജ് കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’.

മലയാളിയുടെ അടുക്കളയിലേയ്ക്കും അകത്തളങ്ങളിലേയ്ക്കും തിരിച്ച് വച്ച കണ്ണാടി പോലെയായിരുന്നു സിനിമ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ സമാന വിഷയം കൈകാര്യം ചെയ്ത സിനിമയിലെ സുരാജിന്റെ നായക കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സിനിമയുടെ റിലീസിനും ലഭിച്ച സ്വീകാര്യതയ്ക്കും ഇപ്പുറം, ഒരു വിഭാഗം ആളുകളിൽ നിന്ന് നടന് നേരെ വിദ്വേഷ പ്രചാരണങ്ങളും എതിർപ്പും വന്നു. വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ.

അതെല്ലാം ആളുകളുടെ അഭിപ്രായമാണെന്നും സിനിമയെ സിനിമയായി കാണുകയാണ് വേണ്ടതെന്നും സുരാജ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. ‘അതെല്ലാം അവരുടെ അഭിപ്രായമാണ്. സിനിമയെ സിനിമയായി കാണുക. പി ജെ ആന്റണിയ്ക്ക് ആദ്യ നാഷണൽ അവാർഡ് ലഭിക്കുന്നത് ‘നിർമ്മാല്യം’ എന്ന സിനിമയിൽ ആണ്. അതിലെ അദ്ദേഹത്തിന്റെ വേഷം നോക്കൂ. അതുകൊണ്ട് സിനിമയെ സിനിമയായി കാണണം,’ സുരാജ് പറഞ്ഞു. ‘റോയ്’ സിനിമയുടെ റിലീസിന് ശേഷം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് ഡിസംബർ 9 ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും സുനില്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തില്‍ സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോ, സിജ റോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്.

More in Movies

Trending

Recent

To Top