Connect with us

എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാല്‍ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ല; ജോളി ചിറയത്ത്

Movies

എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാല്‍ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ല; ജോളി ചിറയത്ത്

എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാല്‍ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ല; ജോളി ചിറയത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോളി ചിറയത്ത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സഹനടിയായും അമ്മ കഥാപാത്രങ്ങളുമൊക്കെയാണ് ജോളി ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജോളിയ്ക്ക് സാധിക്കാറുണ്ട്.

സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ജോളി പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. ഇന്നത്തെ കാലത്തെ പിള്ളേര്‍ക്ക് സെക്‌സിനെ കുറിച്ചും ലൈംഗികതയെ പറ്റിയുമുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അത് നല്ലതായിട്ടാണ് തനിക്ക് തോന്നുന്നത്. മറ്റെല്ലാ മേഖലയിലെയും പോലെ സിനിമയിലും ചൂഷണമുണ്ടെങ്കിലും സിനിമ ആയത് കൊണ്ടാണ് ഇത്രയും ചൂടിൽ അത് ചർച്ചയാവുന്നതെന്നും ജോളി പറയുന്നു.

‘കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാന കാര്യം. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സെക്‌സ് ആവശ്യപ്പെടുകയാണ്. കാശിന് പകരം സെക്‌സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്.

സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തില്‍ സ്ത്രീയോട് പരസ്യമായി സെക്‌സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നില്‍ക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്. സിനിമ കുറച്ച് കൂടെ ലൗഡായത് കൊണ്ട് അതില്‍ നടക്കുന്നതൊക്കെ എല്ലാവരും അറിയുന്നു. കാരണം എല്ലാ കണ്ണുകളും അവിടെ തുറന്ന് പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയ പീഡനങ്ങളും സഹനങ്ങളും വളരെ സ്വകാര്യമായിട്ട് നടക്കുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്.പെണ്ണുങ്ങള്‍ക്ക് ഗതിക്കെട്ട് സഹിച്ച് പോകേണ്ടി വരുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്. ഇതൊക്കെ നമ്മുടെ സോഷ്യല്‍ മൊറാലിറ്റിയുടെ പ്രശ്‌നങ്ങളാണ്. ഇതൊക്കെ എങ്ങനെ തടയാമെന്ന് ചോദിച്ചാല്‍ ഇന്ന് കാര്യങ്ങളെല്ലാം മാറിയിട്ടുണ്ടെന്ന് തോന്നുന്നു. ഇന്ന് വരുന്ന പിള്ളേരെ സംബന്ധിച്ച് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

അതായത് സെക്‌സ് ചെയ്യാന്‍ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാല്‍ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ്. അത്യാവശ്യം അവര്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളുകളൊക്കെയാണ്. ലൈംഗികത തന്നെ വയലന്‍സിനുള്ളതും വരുമാനത്തിനുള്ളതുമായ ടൂളായി എടുത്ത് കഴിഞ്ഞു
എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാല്‍ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ലെന്നാണ് ജോളി പറയുന്നത്. കേള്‍ക്കുമ്പോള്‍ ഭയങ്കര അപരാധമായി തോന്നും. പക്ഷേ ആ സ്ത്രീയ്ക്ക് ഇത് ഹോള്‍ഡ് ചെയ്യാന്‍ സാധിക്കണം. ഈ സമൂഹം എന്നോട് ആവശ്യപ്പെട്ടത് ഇതാണ്. ഞാനിതിന് ഇത്രയേ വില കൊടുക്കുന്നുള്ളു എന്ന് ആ സ്ത്രീ ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. അതൊരു പവര്‍ഫുള്ളായ കാര്യമെന്നേ തോന്നുന്നുള്ളു. അത് നല്ലൊരു പ്രാക്ടീസാണെന്ന് പറയുന്നില്ലെന്നും ജോളി കൂട്ടിച്ചേര്‍ത്തു..

അതേ സമയം സ്ത്രീകള്‍ക്ക് വേണ്ടി അല്ലെങ്കില്‍ സ്ത്രീകളടെ കഥ പറയാന്‍ ഇവിടെ ആരുമില്ലാത്തതിന്റെ പ്രശ്‌നം നമ്മുടെ നാട്ടിലുണ്ടെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. മലയാളമടക്കം സിനിമാ ഇന്‍ഡസ്ട്രിയെന്ന് പറയുന്നത്. പുരുഷന്മാര്‍ കൂടുതലുള്ള മേഖലയാണ്. ഇവിടെ സ്ത്രീകളെ കുറിച്ചെഴുതാന്‍ സ്ത്രീകളുടെ തന്നെ അഭാവമുള്ളതാണ് പ്രശ്‌നം. പുരുഷന്മാര്‍ അവര്‍ക്ക് അറിയാവുന്ന സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് പറയുകയാണ് ഇതുവരെ ചെയ്തതെന്നും ജോളി പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top