Connect with us

തുടക്കത്തിൻ സിനിമ നിർമ്മാണത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല ,ഇന്ന് ഞാൻ എന്താണോ പഠിച്ചത്, അത് ആ ‍ജോലിയിലൂടെയാണ് എന്റെ ‍ജോലി എന്ന് പറയുന്നത് വെറും ചെക്കുകൾ ഒപ്പിടുന്നതില്ല; , സുപ്രിയ മേനോൻ പറയുന്നു !

Movies

തുടക്കത്തിൻ സിനിമ നിർമ്മാണത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല ,ഇന്ന് ഞാൻ എന്താണോ പഠിച്ചത്, അത് ആ ‍ജോലിയിലൂടെയാണ് എന്റെ ‍ജോലി എന്ന് പറയുന്നത് വെറും ചെക്കുകൾ ഒപ്പിടുന്നതില്ല; , സുപ്രിയ മേനോൻ പറയുന്നു !

തുടക്കത്തിൻ സിനിമ നിർമ്മാണത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല ,ഇന്ന് ഞാൻ എന്താണോ പഠിച്ചത്, അത് ആ ‍ജോലിയിലൂടെയാണ് എന്റെ ‍ജോലി എന്ന് പറയുന്നത് വെറും ചെക്കുകൾ ഒപ്പിടുന്നതില്ല; , സുപ്രിയ മേനോൻ പറയുന്നു !

മലയാള സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് കടന്നുവന്ന് വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് പ്രിഥ്വിരാജ് പ്രൊഡക്ഷൻസ്. സിനിമാ വ്യവസായത്തില്‍ മള്‍ട്ടി ലാഗ്വേജ് സൂപ്പര്‍ ഹിറ്റുകളുടെ ലിസ്റ്റില്‍ പലതും നേടാന്‍ ഈ നിര്‍മാണക്കമ്പനിക്ക് ഇതിനോടകം കഴിഞ്ഞു. 9 എന്ന ചിത്രം 2019 ഫെബ്രുവരി 7 ന് ലോകം മുഴുവന്‍ റിലീസ് ചെയ്തായിരുന്നു തുടക്കം. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജനഗണമന, കടുവ, ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയായ ഗോള്‍ഡ്, സെല്‍ഫി തുടങ്ങി ഏഴോളം ചിത്രങ്ങളാണ് പ്രൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായി ഇതുവരെ തയ്യാറായത്.

ഇപ്പോഴിതാ നിർമ്മാണ മേഖലയിലേയ്ക്ക് കടന്നു വന്ന അനുഭവം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.തുടക്കത്തിൻ സിനിമ നിർമ്മാണത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നും താൻ എന്താണോ പഠിച്ചത്, അത് ആ ‍ജോലിയിലൂടെയാണ് എന്നും സുപ്രിയ പറയുന്നു. ആദ്യ നിർമ്മാണത്തിൽ ഒരുങ്ങിയ ‘നയൺ’ സിനിമയ്ക്ക് വലിയം വിജയം നേടാൻ സാധിച്ചിരുന്നില്ല എങ്കിലും ഒരു നിർമ്മാതാവ് എന്ന നിലയിൽ ഏറെ അഭിമാനമുണ്ടാക്കിയ സിനിമയാണ് ‘നയൺ’ എന്നും കൊച്ചിയിൽ ടൈ കേരളയുടെ വിമൻ ഇൻ ബിസിനസ് കോൺക്ളേവിൽ സുപ്രിയ കൂട്ടിച്ചേർത്തു.

ഞാനും പ്രിഥ്വിരാ‍ജും ഒരിക്കൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെയാണ് 2017-ൽ പ്രിഥ്വിരാ‍ജ് പ്രൊഡക്ഷൻസ് തുടങ്ങുന്നത്. സോണി പിക്ചേഴ്സ് ഇന്റർനാഷണലുമായായിരുന്നു എന്റെ ആദ്യത്തെ സഹ നിർമ്മാണം. ‘നയൺ’ എന്ന ചിത്രത്തിലൂടെ ആണ് ആരംഭിച്ചത്. അത് ഒരു സൈ-ഫൈ ചിത്രമായിരുന്നു.

സോണിയുടെ ആദ്യത്തെ മലയാള സിനിമ എന്ന നിലയൽ ‍ഞങ്ങളോടൊപ്പം സഹകരിച്ചതിൽ ഏറെ സന്തോഷം തോന്നി. സൊണി പോലെ ഒരു വലിയ കോർപ്പറേറ്റുമായി സഹകരിച്ചുകൊണ്ട് സിനിമയുടെ സാമ്പതിതക കാര്യങ്ങൾ നടപ്പാക്കുന്നത് എളുപ്പമായിരുന്നു എങ്കിലും ഒരു ഷൂട്ട് എങ്ങനെ പ്ലാൻ ചെയ്യണമെന്നോ നടപ്പിലാക്കണമെന്നോ എനിക്ക് ഒരു ക്ലൂവും ഇല്ലായിരുന്നു, പ്രത്യേകിച്ച് മണാലി പോലൊരു സ്ഥലത്ത് ഷുട്ട് നടക്കുമ്പോൾ.

സിനിമ നിർമ്മാണത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാൻ എന്താണോ പഠിച്ചത്, അത് ആ ‍ജോലിയിലൂടെയാണ് എന്ന് പറയാം. 2018-ലാണ് ഞങ്ങൾ നയൺ ചിത്രീകരിച്ചത്. ഏറ്റവും പ്രിയപ്പെട്ട അനുഭവം കൂടിയായിരുന്നു ആ ദിവസങ്ങൾ. ഒരു നിർമ്മാതാവിന്റെ ‍ജോലി എന്ന് പറയുന്നത് വെറും ചെക്കുകൾ ഒപ്പിടുന്നതിലല്ല, ഒരു സിനിമ തുടങ്ങുന്നത് മുതൽ ആവസാനിക്കുന്നത് വരെ വളരെ വലിയ ഉത്തരവാദിത്വം ഉണ്ട്. അത് നല്ല തിരക്കഥ കണ്ടെത്തുന്നത് മുതൽ കൃത്യമായി പ്രധാന കഥാപാത്രത്തെ കണ്ടെത്തുന്നത് വരെ.

പ്രധാന കഥാപാത്രത്തെ കണ്ടെത്താൻ എനിക്ക് ദൂരെയെങ്ങും പോകേണ്ടി വന്നില്ല, വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇത് കൂടാതെ മികച്ച ടെക്നീഷ്യന്മാരെ കണ്ടെത്തുക, ഷൂട്ട് പ്ലാൻ ചെയ്യുക, അത് നടപ്പിലാക്കുക, സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും ഒരു നിർമ്മാതാവ് എന്തുതന്നെയായാലും പ്രതിബദ്ധരാണ്.

കൊളംബിയ ട്രൈസ്റ്റാറിന്റെ ലോഗോ എന്റെ ആദ്യ നിർമ്മാണത്തിൽ തന്നെ സ്‌ക്രീനിൽ തിളങ്ങിയപ്പോൾ മറ്റെല്ലാം ഞാൻ മറന്നു. പക്ഷെ, നയൺ ഞങ്ങൾ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. എന്നിരുന്നാലും ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്ന സിനിമയാണിത്. ഒപ്പം ഞങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് അത് തീർക്കാനും സാധിച്ചു. നയണിന് ശേഷമാണ് 2019 ‘ഡ്രൈവിങ് ലൈസൻസി’ലേക്ക് വരുന്നത്. വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ഈ രംഗത്ത് സജീവമായിട്ടുള്ളൂ. അതുകൊണ്ട് ഞാൻ ചെയ്യുന്ന തെറ്റുകൾ ഞാൻ തന്നെ ഉണ്ടാക്കുന്നതായിരുന്നു, അതിന്റെ വഴി ഞാൻ തന്നെ കണ്ടെത്തണമായിരുന്നു.

More in Movies

Trending

Recent

To Top