Connect with us

ബുദ്ധിജീവികൾ അധികം സംസാരിക്കില്ലല്ലോ….?; പൃഥ്വിരാജ് സാറുമായി വർക്ക് ചെയ്യുമ്പോൾ ആദ്യം പേടി തോന്നി; പ്രിത്വിരാജിനെ കുറിച്ച് ദീപ്തി സതിയുടെ വാക്കുകൾ!

News

മലയാളികളുടെ താര നിറനിരയിലേക്ക് നീന എന്ന ഒറ്റ സിനിമയിലൂടെ കടന്നുവന്ന താരമാണ് ദീപ്തി സതി. തികച്ചും വേറിട്ട ലുക്കിലാണ് ആദ്യ സിനിമയിൽ തന്നെ ദീപ്തിയെത്തിയത് . പല സിനിമാ പ്രേമികൾക്കും ദീപ്തി സതിയെ കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് മുടി ഷോട്ടാക്കിയ ബുള്ളറ്റ് ഓടിക്കുന്ന നീന തന്നെയാകും.

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നടി ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ദീപ്തി .‘പൃഥ്വി സാറിന്റെ കൂടെ ഞാൻ രണ്ട് സിനിമ ചെയ്തിട്ടുണ്ട്. മലയാളം ഫിലിം ഇന്ഡസ്ട്രിയിലെ സ്റ്റൈലിഷ് ആയ നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത് നിന്നും എന്തെങ്കിലും പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഇന്റലിജന്റ്സ് ആണ്. അദ്ദേഹം അഭിനയവും സംവിധാനവും നിർമാണവും ഒക്കെ ചെയ്യുന്നുണ്ടല്ലോ.

സെറ്റിലുള്ളപ്പോഴും അദ്ദേഹത്തിന് എല്ലാം അറിയാം. ഡയറക്ഷൻ ഡിപ്പാർട്മെന്റിലും പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലുമൊക്കെ അദ്ദേഹത്തിന് ശ്രദ്ധയുണ്ടാകും. അദ്ദേഹത്തിന് മൾട്ടി ടാസ്കിങ്ങ് ടാലന്റ് ഉണ്ട്. പൃഥ്വിരാജ് സാറുമായി വർക്ക് ചെയ്യുമ്പോൾ എനിക്ക് ആദ്യമൊക്കെ പേടിയായിരുന്നു.

അദ്ദേഹം വളരെ ശാന്തനായ ഒരാളാണ്. പിന്നെ വേറെ ഒരു കാര്യം ബുദ്ധിജീവികൾ അധികം സംസാരിക്കില്ല. നമ്മളെ പോലെയല്ല. പൃഥ്വിരാജ് സാറുമായി ഞാൻ സംസാരിക്കാറുള്ളത് സീരീസുകളെ കുറിച്ചാണ്. ഏത് സീരിസ് ആണ് ഇപ്പോൾ കാണുന്നത്, ഇഷ്ടമായോ എന്നതൊക്കെയാണ്’, ദീപ്തി പറഞ്ഞു.

about deepthi sathi

Continue Reading
You may also like...

More in News

Trending

Recent

To Top