രാജുവും ഞാനും തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ രണ്ട് പക്ഷമായിരുന്നു ; തമ്മിലുള്ള ആ ഫൈറ്റാണ് വിജയം ഡിജോ ജോസ് ആന്റണി പറയുന്നു !
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന രാജ്യമാകെ ശ്രദ്ധ നേടിയ ചിത്രമാണ്. സോഷ്യൽ മീഡിയയിലെങ്ങും ചിത്രത്തെയും ചിത്രത്തിലെ ചില ഡയലോഗുകളും വൻ ചർച്ചക്കയാണ് വഴി തെളിയിച്ചത് .
ഇപ്പോഴിതാ ചിത്രത്തില്‍ പൃഥ്വിരാജുമായുള്ള വിയോജിപ്പുകളെ കുറിച്ച് പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ ജോസ് ആന്റണി.
‘രാജുവും ഞാനും രണ്ട് പക്ഷം ഉണ്ടായിരുന്നത് പടത്തിന്റെ റിലീസിനോടനുബന്ധിച്ചാണ്. ട്രെയ്‌ലര്‍ ചിത്രത്തിന് രണ്ടാഴ്ച മുമ്പേ ഇറക്കാന്‍ പാടുള്ളൂ എന്ന് രാജുവിന് ഉണ്ടായിരുന്നു. അത് നല്ലതായിരുന്നു. കാരണം ലൂസിഫറിനും എല്ലാത്തിനും അങ്ങനെയാണ് ചെയ്തത്. കാര്യം ഈ പടത്തിന് ഓടാന്‍ ട്രെയ്‌ലര്‍ മാത്രമേയുള്ളൂ. പാട്ടിറക്കിയാലും ത്രില്ലര്‍ പടത്തിലെ പാട്ടിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു. അതൊന്നും അത്ര ഓടില്ല.
എനിക്ക് രാജുവിനെ ഒക്കെ വെച്ച് വലിയ ഇവന്റായി ട്രെയ്‌ലര്‍ ഇറക്കണമായിരുന്നു. കാരണം ടീസറിലും ട്രെയ്‌ലറിലുമുള്ള സീനുകള്‍ ഈ ചിത്രത്തിലില്ലെന്നും പ്രേക്ഷകരോട് പറയണമല്ലോ. റിലീസിന് മുമ്പ് രാജുവിന് ആട് ജീവിതത്തിനായി ജോര്‍ദാനിലേക്ക് പോവുകയും ചെയ്യണം. അതുകൊണ്ടാണ് റിലീസിന് ഒരു മാസം മുമ്പേ ട്രെയ്‌ലര്‍ ഇവന്റായി റിലീസ് ചെയ്തത്. പക്ഷേ പിന്നീടുള്ള ഒരു മാസം ഡ്രൈ ആവും. ഒരു മാസത്തോളെ സിനിമയുടെ ഒരു കണ്ടന്റും ഇല്ല.അതുകൊണ്ട് കോര്‍ട്ടിലെ എന്തെങ്കിലും സാധനം പോകണമായിരുന്നില്ലേ എന്ന് രാജുവും ലിസ്റ്റിനുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല,’ ഡിജോ പറഞ്ഞു.
‘സിനിമയില്‍ ഞാനും ഷാരീസും(തിരക്കഥാകൃത്ത്) തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ രണ്ട് പക്ഷം ഉണ്ടായിരുന്നു. അങ്ങനെ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാം ഒരേപോലെ വന്ന് കഴിഞ്ഞാല്‍ അതിന് ചേഞ്ച് ഉണ്ടാവില്ല. തമ്മിലുള്ള ആ ഫൈറ്റാണ് വിജയം. 95 ശതമാനവും ഞങ്ങള്‍ രണ്ട് പക്ഷമായിരുന്നു,’ ഡിജോ കൂട്ടിച്ചേര്‍ത്തു.