Connect with us

എനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല, ഞാൻ ഫൺ ആയിട്ടേ അതിനെ കാണൂ,എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം പറയും; അഭിമുഖ വിവാദത്തിൽ ധ്യാൻ ശ്രീനിവാസൻ!

Movies

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം സിനിമ മേഖലയിൽ അരങ്ങേറുന്നത്. നടൻ ശ്രീനിവാസന്റെ മകൻ എന്ന നിലയിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.

സമീപ കാലത്ത് ഉയർന്നുവന്ന അഭിമുഖ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാൻ ഇപ്പോൾ . വിഷയത്തിൽ ഇരു ഭാഗത്തുള്ളവരും തന്റെ സുഹൃത്തുക്കൾ ആണെന്ന് ധ്യാൻ പറഞ്ഞു. തനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ചോദ്യങ്ങളെ ഫൺ ആയാണ് എടുക്കകയെന്നും നടൻ കൂട്ടിച്ചേർത്തു.ഒരു പ്രമുഖ മാധ്യമത്തിനോടാണ് ധ്യാനിന്റെ പ്രതികരണം’കേസ് ഒക്കെയായി നിൽക്കുന്ന വിഷയമല്ലേ. രണ്ട് പേരും നമ്മുടെ സുഹൃത്തുക്കളാണ്. എനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ഞാൻ ഫൺ ആയിട്ടേ അതിനെ കാണൂ. എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം പറയും. എനിക്ക് കുഴപ്പമില്ല’, ധ്യാൻ ശ്രീനിവാസൻ പറയുന്നു .

അടുത്തിടെ നടൻ ശ്രീനാഥ് ഭാസിയുടെ അഭിമുഖത്തെ തുടർന്നായിരുന്നു വിവാദങ്ങൾ. അഭിമുഖത്തിനിടെ നടൻ അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് അവതാരക പരാതി നൽകിയിരുന്നു. പിന്നീട് വിഷയത്തിൽ നടൻ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതോടെ പരാതി പിൻവലിക്കുന്നതായി അവതാരക അറിയിച്ചിരുന്നു. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ധ്യാൻ ശ്രീനിവാസനെക്കുറിച്ച് പരാമർശം നടത്തിയിരുന്നുവെന്നും അവതാരക പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top