Connect with us

ആരെയും അറിയിച്ചില്ല ;ചെറിയ ആഘോഷം മാത്രം, സകലരെയും ഞെട്ടിച്ച് റോബിന്റെ വീഡിയോ, ആശംസകളുമായി ആരതിയും!

TV Shows

ആരെയും അറിയിച്ചില്ല ;ചെറിയ ആഘോഷം മാത്രം, സകലരെയും ഞെട്ടിച്ച് റോബിന്റെ വീഡിയോ, ആശംസകളുമായി ആരതിയും!

ആരെയും അറിയിച്ചില്ല ;ചെറിയ ആഘോഷം മാത്രം, സകലരെയും ഞെട്ടിച്ച് റോബിന്റെ വീഡിയോ, ആശംസകളുമായി ആരതിയും!

ബിഗ്‌ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു.ഡോക്ടറായ റോബിൻ ബി​ഗ് ബോസിന് ശേഷം പൂർണ്ണമായും അഭിനയത്തിലേക്കാണ് തിരിഞ്ഞിരിക്കുകയാണ്. സിനിമയിൽ ഒരു സ്ഥാനം കണ്ടെത്തണം നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നതെല്ലാമാണ് റോബിൻ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.

അതുവരെയുള്ള ബി​ഗ് ബോസ് സീസണുകളുടെയെല്ലാം ഹിസ്റ്ററി തിരുത്തി കുറിച്ചുകൊണ്ടാണ് ബി​ഗ് ബോസ് സീസൺ ഫോർ പ്രേക്ഷകരിലേക്ക് എത്തിയത്. എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെ വലയി മാറ്റങ്ങൾ ബി​ഗ് ബോസ് സീസൺ ഫോർ സമൂഹത്തിലടക്കം ഉണ്ടാക്കി.ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനുമായി എത്തിയ സീസണിൽ മാറ്റുരച്ചത് 20 മത്സരാർഥികളാണ്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം നേടിയത് ബ്ലെസ്ലിയും. റോബിൻ എഴുപത് ദിവസങ്ങൾ പിന്നിട്ടപ്പോൾ മത്സരത്തിൽ നിന്നും പുറത്തായി.

ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലാണ് റോബിൻ മത്സരത്തിൽ നിന്നും പുറത്തായത്. പക്ഷെ സീസൺ ഫോർ വിജയിക്ക് പോലും ലഭിക്കാത്ത ഹൈപ്പാണ് മത്സരത്തിൽ നിന്നും പുറത്തായശേഷം റോബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോഴും റോബിന്റെ അഭിമുഖങ്ങളും അദ്ദേഹം പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാനും റോബിനെ ഒരു നോക്ക് കാണാനുമായി നൂറ് കണക്കിന് ആളുകളാണ് എത്തിച്ചേരാറുള്ളത്.

തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികം അനിയത്തിക്കും അളിയനുമൊപ്പം ആഘോഷിക്കുന്ന റോബിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

കേക്ക് മുറിച്ചും മറ്റും വളരെ ലളിതമായിട്ടാണ് റോബിൻ തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. ഒപ്പം സഹോദരി റോസിയും ഭർത്താവും മാത്രമാണുണ്ടായത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ആശംസകൾ സോഷ്യൽമീഡിയ പോസ്റ്റിലൂടെ നേരുകയാണ് റോബിന്റെ ഭാവി വധു ആരതി പൊടി ചെയ്തത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആശംസകൾ നേർന്നത്. അടുത്തിടെയായിരുന്നു റോബിന്റെ സഹോദരിയുടെ വിവാഹം. ​ഗുരുവായൂരിൽ ലളിതമായിട്ടാണ് ചടങ്ങുകൾ നടന്നത്. കുടുംബത്തിന് പ്രൈവസി ആവശ്യമുണ്ടെന്ന് പറഞ്ഞതിനാലാണ് വിവാഹം അധികം ആഘോഷമാക്കാതിരുന്നതെന്നും റോബിൻ പറഞ്ഞിരുന്നു.

റോബിനും ആരതിയും കുറച്ച് നാളുകൾക്ക് മുമ്പാണ് പ്രണയത്തിലായത്. അഭിമുഖങ്ങളിൽ വെച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് സൗഹൃദത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ബി​ഗ് ബോസിനുള്ളിൽ വെച്ച് ദിൽഷയോട് തനിക്ക് പ്രണയമുള്ളതായി റോബിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പുറത്ത് വന്നശേഷം ഇരുവർക്കും ഒരുമിച്ച് പോകാൻ സാധിക്കില്ലെന്ന് മനസിലായതോടെ പിരിയുകയായിരുന്നു. ദിൽഷ തന്റെ കരിയറുമായി തിരക്കിലാണ്.
റോബിൻ ഇപ്പോൾ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫെബ്രുവരിയിൽ ആരതിയുമായുള്ള വിവാഹമുണ്ടാകുമെന്ന് റോബിൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് ബോൺ ട്യൂമറുണ്ടെന്ന് റോബിൻ വെളിപ്പെടുത്തിയത് എല്ലാവരിലും വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. ‘രണ്ട് വര്‍ഷമായി ഞാന്‍ ഇത് അറിഞ്ഞിട്ട്. പുറത്തേയ്ക്ക് മാത്രമെ ഇപ്പോള്‍ മുഴ വളരുന്നുളളൂ. അകത്തേയ്ക്ക് വളര്‍ന്നാല്‍ സര്‍ജറിയല്ലാതെ വേറെ മാര്‍ഗമില്ല. ഇടയ്ക്ക് തലവേദന വരും.’

‘അത് മരുന്ന് കഴിച്ചാലും മാറില്ല’ റോബിന്‍ പറഞ്ഞു. ജീവിതത്തിലെ എല്ലാ വെല്ലുവിളികളേയും നേരിടണമെന്നും റോബിന്‍ പറയുന്നുണ്ട്. ബിഗ് ബോസിൽ എത്തും മുമ്പ് തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ.

ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടിവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.

More in TV Shows

Trending

Recent

To Top