Malayalam
മുപ്പതാം പിറന്നാളിന് പൃഥ്വിയ്ക്ക് സര്‍പ്രൈസ് നല്‍കാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു; പിറന്നാൾ ദിവസം സംഭവിച്ചത്; സുപ്രിയ പറയുന്നു
മുപ്പതാം പിറന്നാളിന് പൃഥ്വിയ്ക്ക് സര്‍പ്രൈസ് നല്‍കാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു; പിറന്നാൾ ദിവസം സംഭവിച്ചത്; സുപ്രിയ പറയുന്നു
മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സിനിമയിലൊട്ടാകെ അറിയപ്പെടുന്ന താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷമാണ് സുപ്രിയ സിനിമ മേഖലയോട് കൂടുതൽ അടുപ്പം തുടങ്ങിയത്. ഇപ്പോൾ നിർമ്മാണ രംഗത്താണ് സുപ്രിയ സജീവമായി നിൽക്കുകയാണ്
ഇപ്പോഴിതാ പൃഥ്വിരാജിന് പിറന്നാള്‍ സര്‍പ്രൈസ് കൊടുത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ണ് സുപ്രിയ മേനോന്‍. പിറന്നാളുകള്‍ക്കൊന്നും പൃഥ്വി അടുത്ത് ഉണ്ടാവാറില്ല, എന്നാല്‍ താന്‍ സര്‍പ്രൈസ് കൊടുക്കാന്‍ ശ്രമിക്കാറുണ്ട് എന്നാണ് സുപ്രിയ പറയുന്നത്. പഴയൊരു സുഹൃത്തിനെ കണ്ടെത്തി കൊടുത്ത കഥയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ പഠന കാലത്തുണ്ടായിരുന്ന സുഹൃത്തായ ചുങ് വിയെ കുറിച്ച് തന്നോട് പ്രണയിച്ചു കൊണ്ടിരുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. മുപ്പതാം പിറന്നാളിന് സര്‍പ്രൈസ് നല്‍കാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു. പിറന്നാള്‍ ദിവസം കോളിംഗ്‌ബെല്‍ കേട്ട് പൃഥ്വി വാതില്‍ തുറന്നപ്പോള്‍ അതാ മുന്നില്‍ ചുങ് വി നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ പിറന്നാളുകള്‍ക്കൊന്നും പൃഥ്വി അടുത്തുണ്ടാവാറില്ല. സര്‍പ്രൈസ് നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ട് എന്നാണ് സുപ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, വനിതയുടെ കവര്‍ ചിത്രമായി എത്തിയതിനെ കുറിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്ക് ഇത്തരത്തിലുളള ഷൂട്ടുകള്‍ അത്ര പരിചിതമല്ലെന്ന് പറയുന്ന സുപ്രിയ മകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇതിന് തയാറായതെന്നും പറയുന്നുണ്ട്. ‘അവള്‍ക്ക് തോന്നരുത് അമ്മ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിച്ച ഒരാളാണെന്ന്’ എന്നാണ് സുപ്രിയ പറയുന്നത്.
