Connect with us

താന്‍ അന്ന് ഒരുപാട് വഴക്ക് പറഞ്ഞിരുന്നു, എന്നാല്‍ ഇന്ന് തനിക്ക് അതാണ് ആശ്രയം; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍

News

താന്‍ അന്ന് ഒരുപാട് വഴക്ക് പറഞ്ഞിരുന്നു, എന്നാല്‍ ഇന്ന് തനിക്ക് അതാണ് ആശ്രയം; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍

താന്‍ അന്ന് ഒരുപാട് വഴക്ക് പറഞ്ഞിരുന്നു, എന്നാല്‍ ഇന്ന് തനിക്ക് അതാണ് ആശ്രയം; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍

പൃഥ്വിരാജിന്റെ ഭാര്യയായും നിര്‍മ്മാതാവായും മലയാളികള്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഇപ്പോഴിതാ അച്ഛന്റെ മരണം തന്നെ എത്രത്തോളം ബാധിച്ചെന്ന് പറയുകയാണ് സുപ്രിയ. അച്ഛന്‍ സ്ഥിരമായി ധരിക്കുന്ന ഒരു ഷര്‍ട്ട് ഉണ്ടായിരുന്നു. അതിട്ടാല്‍ താന്‍ വഴക്ക് പറയും. എന്നാല്‍ ഇന്ന് തനിക്ക് അതാണ് ആശ്രയം എന്നാണ് സുപ്രിയ പറയുന്നത്.

2021 നവംബര്‍ 14ന് ആയിരുന്നു സുപ്രിയയുടെ അച്ഛന്‍ വിജയ് കുമാര്‍ മേനോന്‍ മരിച്ചത്. സഅച്ഛന്‍ തങ്ങളെ വിട്ടു പോയിട്ട് ഒരു വര്‍ഷമായി. ആലിയെ സ്‌ക്കൂളില്‍ കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു. അവസാനമായി അവളോടാണ് അച്ഛന്‍ സംസാരിച്ചത്. തനിക്കും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു അച്ഛന്റെ മരണം. കാന്‍സറാണ് അച്ഛനെ ബാധിച്ചിരിക്കുന്നതെന്ന് വളരെ വൈകിയാണ് അറിഞ്ഞത്.

തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി താന്‍ ചെയ്തു, പക്ഷെ അച്ഛനെ രക്ഷിക്കാനായില്ല. ആലിയോട് അച്ഛന്റെ മരണവാര്‍ത്ത പറഞ്ഞ് പൃഥ്വിയാണ് കേട്ടയുടന്‍ മകള്‍ പൊട്ടിക്കരഞ്ഞു. അച്ഛനൊപ്പമുള്ള തന്റെ ഭാവി കാലങ്ങള്‍ നഷ്ടമായതോര്‍ത്ത് എന്നും വേദനിക്കാറുണ്ട്. അച്ഛന്‍ സ്ഥിരമായി ധരിക്കുന്ന ഒരു ഷര്‍ട്ടുണ്ടായിരുന്നു, പഴകിയിട്ടും അതിടുന്നതില്‍ വഴക്കും പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ന് അത് അരികില്‍ വച്ചാണ് താന്‍ കിടന്നുറങ്ങാറുള്ളത് എന്നാണ് സുപ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്. അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഇതുവരെ പുറത്തു കടക്കാന്‍ കഴിയാത്തതിനാല്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം സുപ്രിയ തേടുന്നുണ്ട്. പതിമൂന്ന് വര്‍ഷത്തോളം കാന്‍സറിനോട് പോരാടിയാണ് സുപ്രിയയുടെ പിതാവ് വിട പറഞ്ഞത്.

Continue Reading
You may also like...

More in News

Trending

Recent

To Top