Connect with us

മനസിന്റെ ഭാരം ഭയങ്കരം, പറ്റുന്നില്ല; സംവിധാനം നിര്‍ത്തുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി ചിത്രങ്ങളുടെ സംവിധായകന്‍

Malayalam

മനസിന്റെ ഭാരം ഭയങ്കരം, പറ്റുന്നില്ല; സംവിധാനം നിര്‍ത്തുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി ചിത്രങ്ങളുടെ സംവിധായകന്‍

മനസിന്റെ ഭാരം ഭയങ്കരം, പറ്റുന്നില്ല; സംവിധാനം നിര്‍ത്തുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി ചിത്രങ്ങളുടെ സംവിധായകന്‍

സിനിമാ സംവിധാനം തത്ക്കാലത്തേക്ക് നിര്‍ത്തുകയാണെന്ന് അറിയിച്ച് യുവസംവിധായകന്‍ സഞ്ജിത് ചന്ദ്രസേനന്‍. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സഞ്ജിത് തന്റെ തീരുമാനത്തേക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായെങ്കിലും രണ്ടുചിത്രങ്ങളും ഇനിയും തിയേറ്ററുകളില്‍ എത്തിയിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജിത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ട് സിനിമയും കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹമെഴുതി. പ്രശ്‌നം എന്തുമാവട്ടെ, അതൊക്കെ തന്റെ പ്രശ്‌നങ്ങളായിക്കണ്ട് സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണ്. സിനിമയില്‍ വന്നത് വളരെ കഷ്ടപ്പെട്ടാണ്. തന്റെ ആരും സിനിമയില്‍ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും സഞ്ജിത് ചൂണ്ടിക്കാട്ടുന്നു.

”ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിന്റെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ തോറ്റു എന്ന് തോന്നിയപ്പോള്‍ ജീവിക്കണമെന്ന് തോന്നിയത് സിനിമയില്‍ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകള്‍ അടുത്ത് തന്നെ റിലീസ് ആവും.” എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

2022 ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് ത്രയം. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു ത്രയത്തിന്. നിരഞ്ജ് മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഗോപീകൃഷ്ണന്‍ കെ വര്‍മ്മ, ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിച്ച ചിത്രത്തിന് അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.

എംജിസി െ്രെപവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേര്‍ന്നൊരുക്കിയ ചിത്രമായിരുന്നു ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’. ആഷിക്ക് അക്ബര്‍ അലിയുടേതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ. മിശ്രവിവാഹം കഴിച്ച ദമ്പതികള്‍ക്ക് കുഞ്ഞുണ്ടായശേഷം അവരുടെ കുടുംബങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് ‘നമുക്ക് കോടതിയില്‍ കാണാം’.

രണ്‍ജി പണിക്കര്‍, ലാലു അലക്‌സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജയരാജ് വാര്യര്‍, സിജോയ് വര്‍ഗീസ്, നിതിന്‍ രഞ്ജി പണിക്കര്‍, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണന്‍, മൃണാളിനി ഗന്ധി, സരയു മോഹന്‍, കവിത നായര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, രശ്മി ബോബന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top