Malayalam Breaking News
നിന്റെ ചിരിയാണെനിക്കെല്ലാം !! വളർത്തു മകൾക്ക് ജന്മദിനാശംസകൾ നേർന്ന് സണ്ണി ലിയോൺ…
നിന്റെ ചിരിയാണെനിക്കെല്ലാം !! വളർത്തു മകൾക്ക് ജന്മദിനാശംസകൾ നേർന്ന് സണ്ണി ലിയോൺ…
നിന്റെ ചിരിയാണെനിക്കെല്ലാം !! വളർത്തു മകൾക്ക് ജന്മദിനാശംസകൾ നേർന്ന് സണ്ണി ലിയോൺ…
സണ്ണി ലിയോൺ, ആദ്യം ഒരു കള്ള ചിരിയോടെ മാത്രം നമ്മൾ ഉച്ചരിച്ചിരുന്ന ഈ പേര് പറയുമ്പോൾ ഇപ്പോൾ നമുക്ക് അഭിമാനമാണ്. പണ്ട് വളരെ പതുക്കെ മാത്രം പറഞ്ഞിരുന്ന ഈ പേര് ഇപ്പോൾ നമുക്ക് ഏത് ആളുകൾക്കിടയിലും ഉറക്കെ പറയാം. ഒരു പോൺ സ്റ്റാറിൽ നിന്നും സമൂഹത്തിൽ ഏവരും ബഹുമാനിക്കുന്ന ഒരു സ്ത്രീയിലേക്കുള്ള സണ്ണി ലിയോണിന്റെ ആ മാറ്റമുണ്ടല്ലോ !! അതിനൊരു സല്യൂട്ട് കൊടുക്കാതെ വയ്യ.
പോൺ ഇൻഡസ്ട്രിയിൽ നിന്ന് പിന്മാറി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സണ്ണി ലിയോണിന് നല്ല കാലം ആരംഭിച്ചത്.. തന്റെ നന്മകളിലൂടെ, സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാനും ഈ നടിക്ക് വളരെ വേഗം കഴിഞ്ഞു. പണ്ട് അറപ്പോടെ കണ്ടിരുന്നവർ പോലും ഇന്നിവരുടെ ആരാധികയാകുന്നതിൽ അഭിമാനിക്കുന്നിടത്താണ് ഈ താരത്തിന്റെ വിജയം.
വളർത്തു മകളുടെ ജന്മദിനാശം ആഘോഷിച്ചു കൊണ്ടുള്ള സണ്ണിയുടെ പുതിയ പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇൻസ്റാഗ്രാമിലാണ് മകൾക്ക് ജന്മദിനം നേർന്നു കൊണ്ട് സണ്ണി പോസ്റ്റിട്ടത്.
Sunny Leone’s new post about her daughter
