Malayalam Breaking News
18ാം വയസ്സില്‍ സഹതാരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
18ാം വയസ്സില്‍ സഹതാരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
18ാം വയസ്സില്‍ സഹതാരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
18ാം വയസ്സില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് പോണ് താരം സണ്ണി ലിയോണ്‍. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരെ നടിമാര്‍ രംഗത്ത് വന്നതിന് പിന്നാലെ മീ ടു ക്യാമ്പയിന്റെ ഭാഗമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തനുശ്രീ ദത്ത, രാധിക ആപ്തെ, ടിസ്കാ ചോപ്ര തുടങ്ങിയ മുന്‍നിര നടിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഇവര്‍ക്ക് പിന്നാലെ സണ്ണി ലിയോണും രംത്തെത്തിയിരിക്കുകയാണ്. 18ാമത്തെ വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് സണ്ണി വെളിപ്പെടുത്തുന്നു.
18 വയസ്സു മാത്രമെ എനിക്ക് അന്ന് പ്രായമുണ്ടായിരുന്നുള്ളു. കൂട്ടത്തിലുണ്ടായിരുന്ന ഒരു റാപ്പ് ഗായകന് എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു, മോശമായി പെരുമാറി. പക്ഷേ ഭയപ്പെട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അയാളെ മാറ്റിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞാനായിരുന്നു ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രം. അപരിചിതരുമായി ഇടപഴകേണ്ടി വരുമ്പോള്‍ നാം എല്ലാവരും ഒരു മുന്‍കരുതലെടുക്കും. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍ മിണ്ടാതിരിക്കരുത്. പ്രതികരിക്കണം.
എന്നാല്‍ തന്നോട് മോശമായി പെരുമാറിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും കാരണം അവരുമായി നിയമ യുദ്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കരണ്‍ജിത്ത് കൗര്‍; ദ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.
Sunny Leone reveals her bad experience
