Malayalam Breaking News
തനിക്ക് ലഭിച്ച സ്നേഹത്തിനും ആവേശം നിറഞ്ഞ സ്വീകരണത്തിനും നന്ദി;കേരളക്കരയോട് സണ്ണി ലിയോൺ !!!
തനിക്ക് ലഭിച്ച സ്നേഹത്തിനും ആവേശം നിറഞ്ഞ സ്വീകരണത്തിനും നന്ദി;കേരളക്കരയോട് സണ്ണി ലിയോൺ !!!
കേരളക്കരയോട് നന്ദി പറഞ്ഞ് സണ്ണി ലിയോൺ. പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാള സിനിമയുടെ ഭാഗമായി എത്തിയ ചിത്രമാണ് മമ്മൂട്ടി നായകനായ മധുര രാജ. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് മസാല ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്തു കൊണ്ടാണ് സണ്ണി ലിയോണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ആണ് സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസ്. ഗോപി സുന്ദർ ഈണമിട്ട ഗാനത്തിന് മലയാളി യുവ പ്രേക്ഷകർ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന സണ്ണി ലിയോണി ചുവടു വെച്ചപ്പോൾ തീയേറ്ററുകളിൽ ആരാധകർ ഇളകി മറിഞ്ഞു. ആരാധകരുടെ അങ്ങനെയുള്ള ഒരു പ്രതികരണത്തിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജ് വഴി പങ്കു വെച്ചിരിക്കുകയാണ് ഇപ്പോൾ സണ്ണി ലിയോണി.
തനിക്കു തന്ന ഈ സ്നേഹത്തിനും ആവേശം നിറഞ്ഞ സ്വീകരണത്തിനും നന്ദി പറയുകയും ചെയ്തിട്ടുണ്ട് അവർ. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം ഒൻപതു വർഷം മുൻപ് റിലീസ് ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു പോക്കിരി രാജ. ആദ്യ ഭാഗത്തിൽ മമ്മൂട്ടിയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ ആണ് ഉണ്ടായിരുന്നത് എങ്കിൽ രണ്ടാം ഭാഗത്തിൽ തമിഴ് യുവ താരം ജയ് ആണ് മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നത്. തെലുങ്കു താരം ജഗപതി ബാബു വില്ലൻ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ നായികാ വേഷത്തിലും എത്തിയിട്ടുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഷാജി കുമാർ ആണ്.
sunny leone response of kerala fans