സണ്ണി ലിയോൺ ആ സന്തോഷം ഭർത്താവിനൊപ്പം ആരാധകരോട് പങ്കു വച്ചത് വിനായക ചതുർത്ഥി ദിനത്തിൽ !!!
By
സണ്ണി ലിയോൺ ആ സന്തോഷം ഭർത്താവിനൊപ്പം ആരാധകരോട് പങ്കു വച്ചത് വിനായക ചതുർത്ഥി ദിനത്തിൽ !!!
ഇന്ത്യക്കാരുടെയെല്ലാം പ്രിയ താരമാണ് സണ്ണി ലിയോൺ. പോൺ സീരിസിലൂടെ കടന്നു വന്ന സണ്ണി പിന്നീട് ബോളിവുഡിലെ സജീവ സാന്നിധ്യമായി. പോൺ താരം തന്നെയായ ഡാനിയേൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. ഇരുവർക്കും ഇപ്പോൾ മൂന്നു കുട്ടികളനുള്ളത്. മൂന്നു പേരെയും ദത്തെടുക്കലിലൂടെയാണ് സണ്ണി സ്വന്തമാക്കിയത്.
സിനിമ തിരക്കുകളുമൊക്കെയായി സജീവമായ സണ്ണി ഇപ്പോൾ വിനായക ചതുർഥി ദിനത്തിൽ മറ്റൊരു സന്തോഷം ആരാധകരോട് പങ്കു വയ്ക്കുകയാണ്. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഭർത്താവിന് ഒപ്പം താമസം മാറുകയാണ് സണ്ണി ലിയോൺ . ” ഈ ദിനത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല, പക്ഷെ താനും വെബ്ബറും മുംബൈയിലെ പുതിയ വീട്ടിലേക്ക് മാറിയാണ് ഗണേഷ് ചതുർഥി ആഘോഷിക്കുന്നതെന്നാണ് സണ്ണി ഇൻസ്ടാഗാമിൽ കുറിച്ചത്,
ഇരുവരും പുതിയ വീട്ടിൽ നിൽക്കുന്നതും സ്നേഹ ചുംബനം പങ്കു വെയ്ക്കുന്നതുമായ വീഡിയോ പങ്കു വച്ചാണ് സണ്ണി തന്റെ സന്തോഷ വാർത്ത അറിയിച്ചത്. ഒപ്പം ആരാധകർക്കെല്ലാം വിനായക ചതുർത്ഥി ദിനാശംസകളും അറിയിച്ചു സണ്ണിയും വെബ്ബറും.
sunny leone celebrating vinayaka chathurthi in new home
