Hollywood
മകൾ ഉണ്ടാക്കിയ കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിച്ചു;തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് സണ്ണി ലിയോൺ !!!
മകൾ ഉണ്ടാക്കിയ കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിച്ചു;തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് സണ്ണി ലിയോൺ !!!
Published on

ഇന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. കുടുംബത്തോടൊപ്പം പിറന്നാളാഘോഷണങ്ങളും മറ്റു വിശേഷഘോഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയകളിൽ പങ്കു വയ്ക്കാറുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും പങ്കാളിയും മക്കളുമൊത്ത് ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് സണ്ണി ലിയോണ്‍. സമൂഹമാധ്യമങ്ങളില്‍ സണ്ണി പങ്കുവെച്ച ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലത്തേത്.
ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇരുവരുടെയും കുഞ്ഞുമകള്‍ നിഷയുണ്ടാക്കിയ കേക്കാണ് വിവാഹ വാര്‍ഷികത്തിന് ഇരുവരും മുറിച്ചത്. സണ്ണി തന്നെയാണ് വിവാഹ വാര്‍ഷികത്തിനായി കേക്കുണ്ടാക്കിയത് കുഞ്ഞുമകള്‍ നിഷയാണെന്ന് ആരാധകരെ അറിയിച്ചത്.
ചിത്രങ്ങള്‍ക്കൊപ്പം സണ്ണി പങ്കുവെച്ച തലക്കെട്ടാകട്ടെ ഡാനിയേലുമായുള്ള സണ്ണിയുടെ ആത്മബന്ധം കുറിക്കുന്നതും. ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച് സണ്ണി കുറിച്ചിരിക്കുന്നത്.
sunny leone celebrating her wedding anniversary
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....