Bollywood
ഇപ്പോൾ പിന്നോട്ട് തിരിഞ്ഞു ജീവിതത്തെ പറ്റി ഓർക്കാൻ ആഗ്രഹിക്കുന്നില്ല – സണ്ണി ലിയോൺ പറയുന്നു
ഇപ്പോൾ പിന്നോട്ട് തിരിഞ്ഞു ജീവിതത്തെ പറ്റി ഓർക്കാൻ ആഗ്രഹിക്കുന്നില്ല – സണ്ണി ലിയോൺ പറയുന്നു
കേവലം ഒരു പോൺ താരത്തിന് ലഭിക്കുന്ന സ്വീകാര്യത അല്ല ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ സണ്ണി ലിയോണിന് ലഭിച്ചത് .സിനിമ വേറെ ജീവിതം വേറെ എന്ന് തെളിയിച്ച ആളാണ് സണ്ണി ലിയോൺ .വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. ഒരു പോൺ താരമായി തുടങ്ങി എന്നാൽ ഇപ്പോൾ ബോളിവുഡിലും തമിഴിലും മലയാളത്തിലും ഒക്കെയായി സണ്ണി ലിയോൺ തിളങ്ങി നിൽക്കുകയാണ് .
സണ്ണി ലിയോണ്‍ ആരാണ് എന്താണ് എന്നത് ഒരു തുറന്ന പുസ്തകമാണ്. കരണ്‍ജിത് കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി എങ്ങനെ സണ്ണി ലിയോണ്‍ ആയി എന്നു പോണ് സിനിമയില്‍ എത്തിപ്പെട്ടതും ഇപ്പോഴത്തെ ജീവിതമൊക്കെ പ്രേക്ഷകര്‍ നേരിട്ട് കാണുന്നുണ്ട്. സണ്ണിയുടെ ജീവിത ചരിത്രം പറയുന്ന കരണ്‍ജിത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി എന്ന വെബ് സീരിസ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.വെബ് സീരിയല്‍ അതിന്റെ അവസാന ഭാഗത്തിലേയ്ക്ക് കടക്കുകയാണ്. പരമ്ബരയുടെ അവസാന ഭാഗം താരത്തെ പൊട്ടിക്കരയിച്ചുവത്രേ.
വെബ് സീരിയലിലൂടെ കഴിഞ്ഞു പോയ ഭൂതകാലത്തിലൂടെ ഒന്നു കൂടി സഞ്ചരിക്കുകയാണ് താരം. ഒരു ദുസ്വപ്നം പോലെ കടന്നു പോകും എന്ന് കരുതിയ ഇരുണ്ട നാളുകളിലേയ്ക്കാണ് വീണ്ടും തിരിഞ്ഞു നോക്കുന്നത്. അവിടേക്ക് വീണ്ടും എത്തി നോക്കാന്‍ ആഗ്രഹിച്ചതേയില്ലെന്ന് താരം പറയുന്നത്.
ജീവിതത്തില്‍ സംഭവിച്ച പലകാര്യങ്ങളും വേദനപ്പിക്കുന്നതായിരുന്നു. കൂടാതെ ഒരുപാട് കാര്യങ്ങള്‍ വളരെ പെട്ടെന്ന് സംഭവിച്ചു. അമ്മ മരിച്ചതും അച്ഛന് കാന്‍സര്‍ ബാധ കണ്ടെത്തി. കുറച്ചു നാളുകള്‍ക്കുള്ളില്‍ അച്ഛനും മരിച്ചു. സണ്ണി വിവാഹിതയായി. ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചു. ഒരുപാട് കാര്യങ്ങള്‍ വളരെ വേഗം സംഭവിച്ചെന്നും താരം പറഞ്ഞു.
പല സംഭവങ്ങളും സണ്ണിയെ വേദനിപ്പിച്ചു. ഷൂട്ടിങ്ങിനിടെ പല അവസരങ്ങളിലും സണ്ണി പൊട്ടിക്കരഞ്ഞിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബറിന് അത് നോക്കി നില്ക്കാന് മാത്രമേ കഴിഞ്ഞുള്ളു. കഴിഞ്ഞു പോയ സംഭവമായതു കൊണ്ട് ഡാനിയലിന്റെ പക്കല്‍ പരിഹാരം ഇല്ലായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടത് ‘ഭീകരം’ എന്നാണ് സണ്ണി വിശേഷിപ്പിക്കുന്നത്.
ജിസം 2, ഏക് പഹേലി ലീല, റായിസ്, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് തുടങ്ങിയവയാണ് സണ്ണി ലിയോൺ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്ത ചിത്രങ്ങൾ .കരണ്‍ജിത് കൗര്‍ -ദി അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ താരത്തിന്റെ ബാല്യകാലം മുതല്‍ ഇപ്പോഴുള്ള സംഭവങ്ങള്വരെയാണ് കാണിക്കുന്നത്.മലയാളത്തിൽ മധുരരാജാ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് സണ്ണി ലിയോൺ എത്തുന്നത് .
sunny leone about her past life incidents
