Malayalam Breaking News
ഇഷ്ട ക്രിക്കറ്റ് താരം ധോണി,കാരണം മറ്റൊരാൾ – സണ്ണി ലിയോൺ!!!
ഇഷ്ട ക്രിക്കറ്റ് താരം ധോണി,കാരണം മറ്റൊരാൾ – സണ്ണി ലിയോൺ!!!
നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. തന്റെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറോ അല്ല അത് ക്യാപ്റ്റൻ കൂൾ ധോണിയാണെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഐഎഎന്‍എസിനു നല്‍കിയ പ്രതികരണത്തിലാണ് സണ്ണി തന്‍റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് പ്രതികരിച്ചത്. ധോണിയെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്‍റെ മകള്‍ സിവ ധോണിയാണെന്നും സണ്ണി പറയുന്നു.
ധോണിയുടെ കുഞ്ഞ് ഏറ്റവും ക്യൂട്ടാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് ധോണി പോസ്റ്റ് ചെയ്യുന്ന മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണാറുണ്ട്. അതെല്ലാം വളരെ ക്യൂട്ടായിട്ടുള്ളവയാണ്. അതുകൊണ്ടു തന്നെ അദ്ദേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍, അദ്ദേഹം ഒരു ഫാമിലിമാന്‍ കൂടിയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
sunny leone about dhoni
