Bollywood
ലോകം കൊറോണ ഭീതിയിൽ; ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ!
ലോകം കൊറോണ ഭീതിയിൽ; ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ!
ലോകം കൊറോണയുടെ ഭീതിയിലാണ്. ജങ്ങൾക്ക് വേണ്ട മുൻകരുതലുകളും. ജാഗ്രത നിർദേശങ്ങയുമായി സിനിമ താരങ്ങളും രംഗത്തുണ്ട്. ഇപ്പോൾ ഇതാ ഫോട്ടോ ഷൂട്ടുമായി നടി സണ്ണി ലിയോൺ. സമൂഹം അകല൦ പാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോണി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘ഇതില്‍ കൂടുതല്‍ സമൂഹ അകലമില്ല’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മാസ്കുകള്‍ ധരിച്ചുള്ള സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു
‘ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. പക്ഷെ ഇത് ഒഴിച്ചുകൂടാനാകാത്തതാണ്. മാസ്ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ആദ്യ ദിനം…. ഡാനിയേല്‍, നതാലിന കുടുംബ പ്രയത്നം’ എന്ന അടിക്കുറിപ്പായിരിന്നു ചിത്രത്തിന് നൽകിയത്
sunny leone
