Malayalam
മഹാശിവരാത്രി ആശംസകൾ നേർന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി സുകന്യ
മഹാശിവരാത്രി ആശംസകൾ നേർന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി സുകന്യ
തമിഴിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായി മാറിയിരുന്ന നടിയാണ് സുകന്യ. നടി എന്നതിനേക്കാളുപരി മികച്ചൊരു നർത്തകി കൂടിയായ സുകന്യ തെന്നിന്ത്യൻ സിനിമയിലെ നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഓർത്തിരിക്കുന്ന ഒരുപാട് സിനിമകളും മുഹൂർത്തങ്ങളും സുകന്യ സമ്മാനിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകൾക്ക് പുറമെ നിരവധി പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും വളരെ സജീവമല്ല സുകന്യ. അപൂർവ്വമായി മാത്രമാണ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. ഈ സാഹചര്യത്തിൽ നടിയുടെ ഒരു പുതിയ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഹാശിവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. കടൽ തീരത്ത് നൃത്തം ചെയ്യുന്ന സുകന്യയുടെ ഫോട്ടോ ആരാധകരും ഏറ്റെടുത്തു.
കരിയറിൽ ഏറ്റവും വലിയ ഉന്നതിയിൽ നിൽക്കുമ്പോഴാണ് നടിയുടെ വിവാഹം. അടുത്തിടെ സംവിധായകൻ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ സുകന്യയെ കുറിച്ച് പറഞ്‍ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ മുൻനിര നായിക എന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. ശ്രീധർ രാജഗോപാൽ എന്ന അമേരിക്കൻ ബിസിനസുകാരനെ ആയിരുന്നു സുകന്യ വിവാഹം കഴിച്ചത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നുവെച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു നടിയുടെ ആഗ്രഹം.
ഇതിന് വേണ്ടി നല്ലൊരു കരിയർ ഉപേക്ഷിച്ച് സുകന്യ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാൽ സുകന്യയെ അവിടെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നാണ് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നത്. അങ്ങനെ പീഡനങ്ങൾ ഏറ്റുവാങ്ങി തീർക്കേണ്ടതല്ല തന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ഒടുവിൽ സുകന്യ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയെന്നും പിന്നാലെ വിവാഹ മോചിതയുമായി എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
പുതു നെല്ല് പുതു നാത്ത് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സുകന്യയുടെ അരങ്ങേറ്റം. അന്ന് മദ്രാസിലെ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു സുകന്യ. മലയാളത്തിൽ സൂപ്പർഹിറ്റായ ഇൻ ഹരിഹർനഗറിന്റെ റീമേക്കായിരുന്ന എംജിആർ നഗർ ആണ് സുകന്യ അഭിനയിച്ച രണ്ടാമത്തെ ചിത്രം. ഈ സിനിമ ആലപ്പി അഷ്‌റഫായിരുന്നു സംവിധാനം ചെയ്തത്.
അന്ന് മുതൽ സുകന്യയുമായി ആലപ്പി അഷ്‌റഫിന് സൗഹൃദമുണ്ടായിരുന്നു. എംജിആർ നഗറിൽ എന്ന ചിത്രത്തിലേക്ക് സുകന്യയെ നിർദേശിക്കുന്നത് നിർമാതാവായിരുന്ന ആർബി ചൗധരിയായിരുന്നു എന്നും താൻ നേരിൽ ചെന്ന് ഇൻ ഹരിഹർ നഗറിന്റെ വീഡിയോ കാസറ്റ് സുകന്യയ്ക്ക് നൽകിയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്നും ആലപ്പി അഷ്‌റഫ് വീഡിയോയിൽ പറയുന്നു.
എന്നാൽ ഇനി തനിയ്ക്കൊരു വിവാഹമില്ലെന്നാണ് സുകന്യ പറയുന്നത്. എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്. ഒരു കംപാനിയൻ ആവാം, പക്ഷേ അതിന് വേണ്ടി കാത്തിരിക്കുന്നൊന്നും ഇല്ല. അങ്ങനെ ഒന്ന് സംഭവിച്ചാൽ സ്വീകരിക്കും എങ്ങനെ വരുന്നോ അങ്ങനെ വരട്ടെ എന്നാണ് സുകന്യ പറഞ്ഞിരുന്നത്.
പലതവണ വഴി മാറി നടക്കാൻ ശ്രമിച്ചിട്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ യാത്രയായിരുന്നു എന്റേത്. പഠനത്തിനും നൃത്തത്തിനും പ്രാധാന്യം നൽകാനാണ് വീട്ടുകാരും ഉപദേശിച്ചത്. സിനിമയിലേക്ക് ഇറങ്ങിയതോടെ സ്വന്തം ശരികൾ മുൻനിർത്തി സിനിമകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
സിനിമയോടും അഭിനയത്തോടുമൊന്നും കൗമാരത്തിലെ തനിക്ക് താല്പര്യം ഇല്ലായിരുന്നു. കുട്ടിക്കാലം മുതൽ നൃത്തം ആയിരുന്നു മനസ്സിൽ. ഏഴു വയസ്സ് മുതൽ ഭരതനാട്യത്തിനൊപ്പമായി യാത്ര. മധുരയിൽ ജനിച്ചെങ്കിലും സ്‌കൂളിൽ പോയതൊക്കെ ചെന്നൈയിലാണ്. കലാക്ഷേത്രം വീടിനടുത്തായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ചിലങ്കയുടെ താളം ചുറ്റിനും നിറഞ്ഞു നിന്നിരുന്നുവെന്നും സുകന്യ പറഞ്ഞിരുന്നു.
