Actor
വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല, അവർ ഒരു നല്ല വ്യക്തിയല്ല, പക്ഷെ നല്ല നടിയാണ്; പ്രകാശ് പോൾ
വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല, അവർ ഒരു നല്ല വ്യക്തിയല്ല, പക്ഷെ നല്ല നടിയാണ്; പ്രകാശ് പോൾ
മലയാള ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയനായ നടനാണ് പ്രകാശ് പോൾ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോൾ എന്ന നടൻ ശ്രദ്ധേയനായി തുടങ്ങുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
കത്തനാർക്ക് ഡ്യൂപ്പിടാനാണ് താൻ പോയതെന്നും എന്നാൽ പിന്നീട് സീരിയൽ അണിയറപ്രവർത്തകർ തന്നെ കത്തനാരായി അഭിനയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. പലരും ഫോൺ ചെയ്യുമ്പോൾ അച്ചോ എന്നാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
നാടകത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോയി. അന്ന് എനിക്ക് മനസിലായി എനിക്ക് നാടകം പറ്റില്ലെന്ന്. അവരുടെ ജീവിതരീതിയും എന്റെ ജീവിതരീതിയും വ്യത്യസ്തമായിരുന്നു. പിന്നെ ഒരുപാട് യാത്രകളും ചെയ്യണം. പക്ഷെ വീട്ടിൽ ഞാനും ഭാര്യയും മാത്രമെയുള്ളു.
കല്യാണം കഴിച്ചിട്ട് കുറച്ച് നാളുകൾ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. സീരിയലിൽ നീലിയായി അഭിനയിച്ച നടി സുകന്യയെ കുറിച്ചും നടൻ സംസാരിച്ചു. വ്യക്തി എന്ന നിലയിൽ സുകന്യയെ ഇഷ്ടമല്ലെന്നും പക്ഷെ സുകന്യ നല്ല നടിയാണെന്നും അദ്ദേഹം പറയുന്നു. നീലിയായി പലരും അഭിനയിച്ചുവെങ്കിലും നടി സുകന്യ നീലിയെ അവതരിപ്പിച്ചപ്പോഴാണ് അത് കൃത്യമായും ആ കഥാപാത്രമായത്. നടി എന്ന നിലയിൽ സുകന്യയെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി. അല്ലാതെ പ്രത്യേകം ഒരു കാരണം വെച്ച് പറഞ്ഞതല്ല. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം… സുകന്യയെന്ന വ്യക്തിയേക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. അധികം ആരോടും സംസാരിക്കാറില്ല. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു. എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയുണ്ടാവില്ല. സീനിലുള്ള ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമെ ഞങ്ങൾ തമ്മിലുണ്ടായിട്ടുള്ളുവെന്നും താരം പറയുന്നു.
ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തതിന് പിന്നാലെയാണ് 2004 ൽ ആണ് കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. മലയാള മിനിസ്‌ക്രീൻ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു കടമറ്റത്ത് കത്തനാർ.
എന്നാൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയെ എതിർത്തുകൊണ്ട് മലങ്കര ഓർത്തഡോക്‌സ് പള്ളിയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. നിർമ്മാതാവിന്റെ തീരുമാന പ്രകാരം 267 എപ്പിസോഡുകൾക്കു ശേഷം പരമ്പരയുടെ സംപ്രേഷണം നിർത്തിവച്ചു. അതേത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്തു. എല്ലാത്തിലും കത്തനാരായി വേഷമിട്ടത് പ്രകാശ് പോൾ തന്നെയായിരുന്നു.