Actress
പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നുവെച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ആഗ്രഹം; പക്ഷേ സുകന്യയെ കാത്തിരുന്നത് കൊ ടിയ പീഡനങ്ങൾ; ആലപ്പി അഷ്‌റഫ്
പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നുവെച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ആഗ്രഹം; പക്ഷേ സുകന്യയെ കാത്തിരുന്നത് കൊ ടിയ പീഡനങ്ങൾ; ആലപ്പി അഷ്‌റഫ്
തമിഴിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായി മാറിയിരുന്ന നടിയാണ് സുകന്യ. നടി എന്നതിനേക്കാളുപരി മികച്ചൊരു നർത്തകി കൂടിയായ സുകന്യ തെന്നിന്ത്യൻ സിനിമയിലെ നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഓർത്തിരിക്കുന്ന ഒരുപാട് സിനിമകളും മുഹൂർത്തങ്ങളും സുകന്യ സമ്മാനിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകൾക്ക് പുറമെ നിരവധി പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ സിനിമയിൽ ഉയരങ്ങൾക്ക് കീഴടക്കുമ്പോഴും വ്യക്തിജീവിതത്തിൽ പലപ്പോഴും തിരിച്ചടികളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു സുകന്യയുടെ വിവാഹം. ഇപ്പോഴിതാ നടിയുടെ വിവാഹ ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇതേ കുറിച്ച് സംസാരിച്ചത്.
സിനിമയിൽ മുൻനിര നായിക എന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. ശ്രീധർ രാജഗോപാൽ എന്ന അമേരിക്കൻ ബിസിനസുകാരനെ ആയിരുന്നു സുകന്യ വിവാഹം കഴിച്ചത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നുവെച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു നടിയുടെ ആഗ്രഹം.
ഇതിന് വേണ്ടി നല്ലൊരു കരിയർ ഉപേക്ഷിച്ച് സുകന്യ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാൽ സുകന്യയെ അവിടെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നാണ് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നത്. അങ്ങനെ പീഡനങ്ങൾ ഏറ്റുവാങ്ങി തീർക്കേണ്ടതല്ല തന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ഒടുവിൽ സുകന്യ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയെന്നും പിന്നാലെ വിവാഹ മോചിതയുമായി എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
പുതു നെല്ല് പുതു നാത്ത് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സുകന്യയുടെ അരങ്ങേറ്റം. അന്ന് മദ്രാസിലെ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു സുകന്യ. മലയാളത്തിൽ സൂപ്പർഹിറ്റായ ഇൻ ഹരിഹർനഗറിന്റെ റീമേക്കായിരുന്ന എംജിആർ നഗർ ആണ് സുകന്യ അഭിനയിച്ച രണ്ടാമത്തെ ചിത്രം. ഈ സിനിമ ആലപ്പി അഷ്‌റഫായിരുന്നു സംവിധാനം ചെയ്തത്.
അന്ന് മുതൽ സുകന്യയുമായി ആലപ്പി അഷ്‌റഫിന് സൗഹൃദമുണ്ടായിരുന്നു. എംജിആർ നഗറിൽ എന്ന ചിത്രത്തിലേക്ക് സുകന്യയെ നിർദേശിക്കുന്നത് നിർമാതാവായിരുന്ന ആർബി ചൗധരിയായിരുന്നു എന്നും താൻ നേരിൽ ചെന്ന് ഇൻ ഹരിഹർ നഗറിന്റെ വീഡിയോ കാസറ്റ് സുകന്യയ്ക്ക് നൽകിയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്നും ആലപ്പി അഷ്‌റഫ് വീഡിയോയിൽ പറയുന്നു.
അടുത്തിടെ ബെയിൽവാൻ രംഗ നാഥൻ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്. എന്നാൽ ഒരിക്കൽ സുകന്യയുടെ പേര് ഗോസിപ്പുകളിൽ നിറഞ്ഞുവെന്നാണ് ബയൽവാൻ രംഗനാഥൻ പറയുന്നത്. ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥൻ പറയുന്നത്.
അത് സത്യമാണോ എന്നറിയില്ല. എല്ലാവരും പറഞ്ഞിരുന്നുവെന്നും താനും കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ അത് സത്യമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഇയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥൻ പറയുന്നുണ്ട്. സുകന്യയുടെ കരിയറിൽ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാർക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥൻ പറയുന്നു.
പലരും സുകന്യയുടെ കരിയർ നശിപ്പിച്ചുവെന്നും അവർ ആരെന്ന് സുകന്യയ്ക്ക് അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല സുകന്യ. താരം വളരെ സാധാരണമായ ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നത്. ഒരിക്കൽ താനൊരു ഷോപ്പിൽ വച്ച് സുകന്യയെ കണ്ടിരുന്നുവെന്നും രംഘനാഥൻ പറഞ്ഞിരുന്നു.