Connect with us

എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ പുനർവിവാഹത്തെക്കുറിച്ച് നടി സുകന്യ

Movies

എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ പുനർവിവാഹത്തെക്കുറിച്ച് നടി സുകന്യ

എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ പുനർവിവാഹത്തെക്കുറിച്ച് നടി സുകന്യ

1991-ൽ ഭാരതി രാജ സംവിധാനം ചെയ്ത പുതുനെല്ലു പുതുനട്ട് എന്ന ചിത്രത്തിലൂടെയാണ് നടി സുകന്യ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കമൽ, വിജയകാന്ത്, പ്രഭു, സത്യരാജ് തുടങ്ങി നിരവധി നടന്മാർക്കൊപ്പം അഭിനയിച്ച് മുൻനിര നടികൂടിയാണ് സുകന്യ.

സാഗരം സാക്ഷി, ചന്ദ്രലേഖ, തൂവൽ കൊട്ടാരം തുടങ്ങിയ മലയാള സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടി സുകന്യ. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമായിരുന്ന നടിയെ വർഷങ്ങളായി മലയാള സിനിമകളിൽ കാണാറില്ല. പുനർവിവാഹവുമായി ബന്ധപ്പെട്ട് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ടൂറിം​ഗ് ടോക്കീസ് എന്ന തമിഴ് യൂട്യൂബ് ചാനലിലിനു നൽകിയ അഭിമുഖത്തിനിടെയാണ് നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി സംസാരിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. 2002ൽ ശ്രീധർ രാജ​ഗോപാൽ എന്നയാളെ വിവാഹം ചെയ്ത നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാൽ ഒരു വർഷത്തിനുള്ളിൽ വേർപിരിയുകയായിരുന്നു.

പുനർവിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് അതിനെകുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്നും എന്ന് കരുതി വേറെ വിവാഹം കഴിക്കില്ല എന്ന തീരുമാനം ഒന്നുമില്ല എന്നും സുകന്യ പറഞ്ഞു. ‘ എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്. പക്ഷേ നേരത്തെ പറഞ്ഞത്പോലെ ഞാൻ ചെയ്യില്ല എന്ന തീരുമാനം എടുത്തിട്ടില്ല. എങ്ങനെ വരുന്നോ അങ്ങനെ വരട്ടെ.’ നടി പറഞ്ഞു.

വിവാഹമോചനം നേടിയതിന് ശേഷവും ഒരു ജീവിതം ഉണ്ടെന്നും ഭയന്ന് ജീവിക്കരുതെന്നും സുകന്യ അഭിമുഖത്തിൽ പറഞ്ഞു. ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചില കാര്യങ്ങൾ അവിടെ ചെയ്യാൻ പാടില്ല. പക്ഷേ ഒരു പെണ്ണിന് പോരാടിയേ തീരൂ എന്നാണെങ്കിൽ അത് ചെയ്തേ മതിയാകൂ. പേടിച്ചു ഓടിപ്പോകേണ്ട കാര്യമില്ല. കാരണം വിവാഹത്തിന് ശേഷവും ജീവിതമുണ്ട്’ എന്ന് സുകന്യ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top