Actress
പണ്ട് ഇവരെ പോലീസ് പൊക്കിയത് അല്ലേ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നടി സുകന്യയ്ക്ക് നേരെ സൈബര്‍ ആക്രമണം
പണ്ട് ഇവരെ പോലീസ് പൊക്കിയത് അല്ലേ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നടി സുകന്യയ്ക്ക് നേരെ സൈബര്‍ ആക്രമണം
തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായി മാറിയിരുന്ന നടിയാണ് സുകന്യ. നടി എന്നതിനേക്കാളുപരി മികച്ചൊരു നര്‍ത്തകി കൂടിയായ സുകന്യ തെന്നിന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും മുഹൂര്‍ത്തങ്ങളും സുകന്യ സമ്മാനിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ നിരവധി പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയതായി സുകന്യയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള സുകന്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടത്തിയ താരവിവാഹത്തില്‍ പങ്കെടുക്കാനാണ് സുകന്യ എത്തിയത്. വളരെ സിംപിളായി ഒരു ചുരിദാറും ഹാന്‍ബാഗും മാത്രം പിടിച്ചായിരുന്നു നടി വന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കൂടെ അമ്പലത്തിലൂടെ നടന്ന് നീങ്ങുന്ന സുകന്യയുടെ വീഡിയോ വൈറലായതോടെ ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞു.
പഴയ നടിയാണെന്നും ഇവരുടെ കോലമിതെന്താണെന്നും ചോദിച്ച് നിരവധി പേരാണ് സുകന്യയെ വിമര്‍ശിച്ച് കൊണ്ടാണ് പലരും എത്തിയത്. വളരെ മോശമായിട്ടും നടിയുടെ മുന്‍കാലത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഭൂരിഭാഗം പേരും കമന്റുകള്‍ ഇട്ടിരിക്കുന്നത്. പണ്ട് ഇവരെ പോലീസ് പൊക്കിയത് അല്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. എന്നാല്‍ അത് ഈ സുകന്യ അല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. തമിഴില്‍ ഇതേ പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിനു പോലീസ് പൊക്കിയിരുന്നു. തമിഴ് സീരിയല്‍ നടി സുകന്യയാണ് അത്.
എന്നാല്‍ ഈ സുകന്യ ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വാര്‍ത്ത കൊട്ടി ഘോഷിച്ചു. മലയാളികള്‍ എല്ലാവരും കൂടിയാണ് സിനിമാനടിയായ ഇവരുടെ തലയില്‍ അത് കെട്ടിവെച്ച് കൊടുത്തത്. അങ്ങനെ നടിയ്ക്ക് ഒരുപാട് ചീത്ത പേരുമായി. അത്തരത്തില്‍ തന്നെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എതിരെ സുകന്യ അന്ന് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു എന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.
അതേ സമയം മോശമായി കമന്റിട്ടവരില്‍ നിന്നും നടിയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് കൂടുതലായിട്ടും വന്നിരിക്കുന്നത്. ‘ഒരു സ്ത്രീ അവര്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വരുന്നു. പിന്നാലെ അവരുടെ വീഡിയോ പുറത്ത് വന്നു. അതിന് താഴെ കമന്റ് ഇട്ടവര്‍ അവരുടെനിലപാട് മാത്രമല്ല നിലവാരവും വ്യക്തമാക്കുകയാണ്. ഇത്രയും വൃത്തികെട്ട മനസ്സുള്ളവര്‍ എപ്പഴും നമുക്കിടയില്‍ ഉണ്ടല്ലേ .. ഓരോ കമന്റ് കണ്ടോ .. ഓരോരുത്തരുടെ മനസിന്റെ വൈകൃതം മനസിലാക്കാം’.
നല്ല വൃത്തിയായി വസ്ത്രം ധരിച്ചു വന്നിട്ടും അവരെ ഇമ്മാതിരി ബോഡി ഷെയ്മിംഗ് നടത്തുന്ന ആള്‍ക്കാരെ സമ്മതിച്ചേ മതിയാകു. സുകന്യ ചേച്ചി മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും നല്ല ഭംഗി ആണ്. എന്തിനാണ് ‘പഴയ’ നടി എന്നൊക്കെ പറയുന്നത്. അവരെന്താ വല്ല ചാക്കോ മറ്റോ ആണോ പഴയതാവാന്‍. നടി സുകന്യ എന്ന് മര്യാദയ്ക്ക് എഴുതാന്‍ പഠിയ്ക്ക് അല്ലെങ്കില്‍ അറിയാവുന്നവരെ കൊണ്ട് എഴുതിക്ക്.
സ്വന്തം മുഖം സൗന്ദര്യം കൂട്ടാനാണ് മേക്കപ്പ് ഇട്ട് നടക്കുന്നത്. ഇവിടെ സുകന്യയ്ക്ക് അതിന്റെ ആവശ്യം ഇല്ലാന്ന് തോന്നിയത് അവരുടെ ആത്മവിശ്വാസം കൊണ്ടാണ് അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. തികച്ചും സാധാരണ വീട്ടമ്മയെപ്പോലെയുണ്ട്. പണ്ട് കണ്ട നടിയില്‍ നിന്നും കാര്യമായ മാറ്റമൊന്നും സുകന്യയ്ക്ക് വന്നിട്ടില്ല. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവണമെന്നും അതിന് ആശംസകള്‍ നേരുകയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
അടുത്തിടെ ബെയില്‍വാന്‍ രംഗ നാഥന്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്. എന്നാല്‍ ഒരിക്കല്‍ സുകന്യയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞുവെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥന്‍ പറയുന്നത്. അത് സത്യമാണോ എന്നറിയില്ല. എല്ലാവരും പറഞ്ഞിരുന്നുവെന്നും താനും കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അത് സത്യമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥന്‍ പറയുന്നുണ്ട്.
സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാര്‍ക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥന്‍ പറയുന്നു. പലരും സുകന്യയുടെ കരിയര്‍ നശിപ്പിച്ചുവെന്നും അവര്‍ ആരെന്ന് സുകന്യയ്ക്ക് അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല സുകന്യ. താരം വളരെ സാധാരണമായ ജീവിതമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഒരിക്കല്‍ താനൊരു ഷോപ്പില്‍ വച്ച് സുകന്യയെ കണ്ടിരുന്നുവെന്നും രംഘനാഥന്‍ പറയുന്നു.