News
‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം’; സന്തോഷം പങ്കുവെച്ച് സംവിധായക സുധ കൊങ്കര
‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം’; സന്തോഷം പങ്കുവെച്ച് സംവിധായക സുധ കൊങ്കര
‘സൂരരൈ പോട്ര്’ എന്ന ഒറ്റ ചിത്രം മതി സുധ കൊങ്ങര എന്ന സംവിധായകയെ സിനിമാ പ്രേമികള്‍ ഓര്‍ത്തിരിക്കാന്‍. സംവിധായികയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തന്റെ ചെറിയ സന്തോഷങ്ങള്‍ ആരാധകരുമായി സുധ കൊങ്ങര പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, ജീവിതത്തില്‍ ആദ്യമായി വാങ്ങിച്ച കാര്‍ ആരാധകര്‍ക്ക് പരിയപ്പെടുത്തിയിരിക്കുകയാണ് സുധ.
ഓഡിയുടെ ഇലക്രിക് കാര്‍ സ്വന്തമാക്കിയ സന്തോഷം സുഹൃത്തുക്കള്‍ക്കൊപ്പമാണ് സംവിധായിക ആഘോഷിച്ചത്. ‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സുധ കൊങ്ങര ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖര്‍ പാണ്ഡ്യന് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് സംവിധായിക പങ്കുവെച്ചത്.
ഓഡിയുടെ ഇലക്ട്രിക് കാറായ ഇ-ട്രോണിന്റെ 55 ക്വാഡ്രോ പതിപ്പാണ് സുധ കൊങ്ങര സ്വന്തമാക്കിയത്. നടന് സൂര്യ കാര്‍ ഓടിക്കുന്ന ചിത്രവും സംവിധായിക പങ്കിട്ടിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയ ഔഡിയുടെ ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോണിന്റെ എക്സ്ഷോറൂം വില ഏകദേശം 1.18 കോടി രൂപയാണ്. ഇട്രോണ്‍ 50, ഇട്രോണ്‍ 55, ഇട്രോണ്‍ സ്പോര്‍ട്സ് ബാക്ക് എന്നീ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തിയത്.
95 സണവ ബാറ്ററിയാണ് ഇ-ട്രോണ്‍ 55ന് കമ്പനി നല്‍കിയിരിക്കുന്നത്. 355 ബിഎച്ച്പി കരുത്തും 561 എന്‍എം ടോര്‍ക്കും വാഹനം ഉത്പാദിപ്പിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്. 5.7 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വാഹനത്തിന് സാധിക്കും. 200 കിലോമീറ്ററാണ് ഇ-ട്രോണ്‍ 55ന്റെ പരമാവധി വേഗത.
