‘സൂരരൈ പൊട്രി’ന് ശേഷം രത്തൻ ടാറ്റയുടെ ജീവിത കഥയുമായി സുധ കൊങ്കര!
‘സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ദേശീയ അവാര്‍ഡും നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായിരുന്നു സുധ കൊങ്കര. ഇപ്പോഴിതാ സുധ കൊങ്കരയുടെ പുതിയൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യാൻ സുധ കൊങ്കര ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.ജീവിതം. സിനിമയുടെ റിസർച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.’ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ ഒരാളാണ്, അദ്ദേഹത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് രേഖപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്.
ടാറ്റയുടെ ജീവിതത്തിന്റെ പല മുഖങ്ങളും ഈ സിനിമ കൊണ്ടുവരും കൂടാതെ പറഞ്ഞു കേട്ടിട്ടില്ലാത്ത പല സംഭവങ്ങളും കാണിക്കുന്നു. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാണ്. തിരക്കഥാ ജോലികളും പുരോഗമിക്കുകയാണ്, അടുത്ത വർഷം അവസാനത്തിൽ ചിത്രീകരണം ആരംഭിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു’ സിനിമയോട് വൃത്തങ്ങൾ പറയുന്നു.
ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സൂര്യ അല്ലെങ്കിൽ അഭിഷേക് ബച്ചൻ സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.നിലവിൽ ‘സുരറൈ പോട്ര്’ സിനിമയുടെ ഹിന്ദി റീമേക്കിന്റെ തിരക്കിലാണ് സംവിധായിക. അക്ഷയ് കുമാറാണ് നായക വേഷത്തിൽ എത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധൻ ആണ്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ കഥയാണ് ‘സുരറൈ പോട്ര്’ പറയുന്നത്.