Connect with us

‘മെഗാ കസിന്‍സ്’; എല്ലാവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രവുമായി ചിരഞ്ജീവി കുടുംബം

News

‘മെഗാ കസിന്‍സ്’; എല്ലാവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രവുമായി ചിരഞ്ജീവി കുടുംബം

‘മെഗാ കസിന്‍സ്’; എല്ലാവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രവുമായി ചിരഞ്ജീവി കുടുംബം

തെലുങ്ക് സിനിമാലോകത്ത് നിരവധി ആരാധകരുള്ള താരകുടുംബമാണ് ചിരഞ്ജീവിയുടേത്. മകന്‍ രാം ചരണ്‍, അനന്തരവന്‍ അല്ലു അര്‍ജുന്‍ എന്നിവര്‍ ടോളിവുഡിലെ മുന്‍നിര നായകന്മാരാണ്. ഇവരുടെയെല്ലാം വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രാം ചരണിന്റെ ഭാര്യ ഉപാസനയാണ് ചിത്രം പങ്കുവച്ചത്. ‘മെഗാ കസിന്‍സ്’ എന്ന അടികുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. താരങ്ങളായ രാം ചരണ്‍, അല്ലു അര്‍ജുന്‍,നിഹാരിക കോനിടേല, സായ് ദരം തേജ, അല്ലു സിരിഷ് എന്നിവരെ ചിത്രങ്ങളില്‍ കാണാം.

അതേസമയം, ചിരഞ്ജീവി കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നടന്‍ രാം ചരണും ഭാര്യ ഉപാസനയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ രാം ചരണ്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. അനവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരുന്നു.

രാം ചരണ്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 2022 ലെ ഹിറ്റ് ചിത്രം ‘ആര്‍ ആര്‍ ആര്‍’ അനവധി അംഗീകാരങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങില്‍ നിന്നായി നേടുന്നത്.

എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടി ആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണ മേഖലയിലും രാം ചരണ്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചിരഞ്ജീവി പ്രധാന വേഷം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദറാ’ണ് അവസാനമായി നിര്‍മ്മിച്ച ചിത്രം.

More in News

Trending

Recent

To Top