Connect with us

താന്‍ രത്തന്‍ ടാറ്റയുടെ ഒരു വലിയ ആരാധകയാണ്; എന്നാല്‍ അങ്ങനൊരു ഉദ്ദേശം തനിക്കില്ല; തുറന്ന് പറഞ്ഞ് സുധ കൊങ്കര

News

താന്‍ രത്തന്‍ ടാറ്റയുടെ ഒരു വലിയ ആരാധകയാണ്; എന്നാല്‍ അങ്ങനൊരു ഉദ്ദേശം തനിക്കില്ല; തുറന്ന് പറഞ്ഞ് സുധ കൊങ്കര

താന്‍ രത്തന്‍ ടാറ്റയുടെ ഒരു വലിയ ആരാധകയാണ്; എന്നാല്‍ അങ്ങനൊരു ഉദ്ദേശം തനിക്കില്ല; തുറന്ന് പറഞ്ഞ് സുധ കൊങ്കര

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകയാണ് സുധ കൊങ്കര. സോഷ്യല്‍ മീഡിയയില്‍ സുധയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായുള്ള റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുകയാണ് സുധ കൊങ്കര.

താന്‍ രത്തന്‍ ടാറ്റയുടെ ഒരു വലിയ ആരാധകയാണ് എന്നും എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും സംവിധായിക അറിയിച്ചു. ട്വിറ്ററിലൂടെയാണ് സുധ കൊങ്കരയുടെ പ്രതികരണം. ബയോപിക് പ്രീപ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നും 2023 അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്താന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് സംവിധായിക വാര്‍ത്തയെ നിഷേധിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ എത്തിയത്.

‘ഞാന്‍ മിസ്റ്റര്‍ രത്തന്‍ ടാറ്റയുടെ വലിയ ആരാധികയാണ്. എന്നിരുന്നാലും ഇപ്പോള്‍ അദ്ദേഹത്തിന്റെ ബയോപിക് നിര്‍മ്മിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ അടുത്ത സിനിമയില്‍ നിങ്ങള്‍ക്കുള്ള താല്‍പ്പര്യത്തിന് എല്ലാവര്‍ക്കും നന്ദി, ഉടന്‍ ഉണ്ടാകും’, എന്നും സുധ കൊങ്കര ട്വീറ്റ് ചെയ്തു.

അതേസമയം, സുധ കൊങ്ങര നിലവില്‍ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ തിരക്കിലാണ്. റീമേക്കില്‍ അക്ഷയ് കുമാറാണ് സൂര്യയുടെ വേഷം ചെയ്യുന്നത്. ഇതിന് ശേഷമുള്ള സിനിമ ഇതുവരെ ഔദ്യോ?ഗികമായി പ്രഖ്യാപിച്ചിട്ടില്ല, ഒരു ഗ്യാങ്സ്റ്റര്‍ ചിത്രത്തിനായി സംവിധായിക വീണ്ടും സൂര്യയ്‌ക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒപ്പം ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രം ചെയ്യുമെന്നും ഇതിനായി കീര്‍ത്തി സുരേഷിനെ സമീപിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

More in News

Trending

Recent

To Top