general
സുധ കൊങ്ങാരയ്ക്ക് അപകടം; ഒരു മാസത്തേയ്ക്ക് വിശ്രമം വേണമെന്ന് സംവിധായക
സുധ കൊങ്ങാരയ്ക്ക് അപകടം; ഒരു മാസത്തേയ്ക്ക് വിശ്രമം വേണമെന്ന് സംവിധായക
സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ ശ്രദ്ധേയായ സംവിധായക സുധ കൊങ്ങാരയ്ക്ക് അപകടം. സംവിധായിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അപകട വിവരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. എല്ലുകള്‍ക്ക് പൊട്ടല്‍ സംവഭിച്ചതിനാല്‍ ഒരു മാസത്തേയ്ക്കാണ് വിശ്രമം എടുക്കേണ്ടത്.
അപകടത്തിന്റെ വിവരം ബാന്‍ഡേജ് ചുറ്റിയ കൈയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായിക സുധ കൊങ്ങര ട്വിറ്ററിലൂടെ അറിയിച്ചത്. അതി വേദനാജനകമാണെന്നും അതു തന്നെ വളരെ അലോസരപ്പെടുത്തുന്നു എന്നും സുധ കൊങ്ങര കുറിക്കുന്നുണ്ട്. സംവിധായികയുടെ ട്വീറ്റിന് സംഗീത സംവിധായകനും സുഹൃത്തുമായ ജി.വി. പ്രകാശ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്.
തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു സുധ കൊങ്ങര. സൂരരൈ പൊട്രുവിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു സംവിധായിക. അക്ഷയ് കുമാറിനെ നായകനാക്കിയാണ് സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ബോളിവുഡ് താരം രാധിക മദനാണ് നായികയായി ചിത്രത്തിലെത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
തമിഴ് പതിപ്പിലെ നായകന്‍ സൂര്യയുടെ ടുഡി എന്റര്‍ടെയ്ന്‍മെന്റും അബുണ്ടന്റിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ഹിന്ദി ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ മാസം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്ദി പതിപ്പിലും പരേഷ് റാവല്‍ പ്രധാന കഥാപാത്രമായി എത്തും. 2016 ല്‍ പുറത്തിറങ്ങിയ ഇരുധി സുട്രുവിലൂടെയാണ് സുധ കൊങ്ങരയെന്ന സംവിധായികയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്.
പിന്നീട് പുത്തന്‍ പുതു കാലൈ, പാവൈ കഥകള്‍ എന്നീ ആന്തോളജി സിനിമകളിലും ഭാഗമായിരുന്നു. കെജിഎഫ് ഫ്രാഞ്ചൈസി നിര്‍മിച്ച ബംഗളൂരു ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസിന്റെ സിനിമയാണ് അടുത്തതായി സുധ കൊങ്ങര ഇനി ചെയ്യുന്നത്.
സംവിധായകന്‍ മണിരത്‌നത്തിന്റെ സംവിധാന സഹായായിട്ടാണ് സുധ കൊങ്കര സിനിമയില്‍ തുടക്കം കുറിക്കുന്നത്. 2008ല്‍ ആന്ധ്ര അന്ദഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായികയാകുന്നത്. ഇന്നു തെന്നിന്ത്യയിലെ മികച്ച സംവിധായകരുടെ പട്ടികയിലാണ് സുധ കൊങ്ങരയുടെ സ്ഥാനം. ഇപ്പോള്‍ ബോളിവുഡിലും തുടക്കം കുറിച്ചിരിക്കുകയാണ്.