Malayalam
കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു ചോര ഒഴുകാൻ തുടങ്ങി; ആ അനുഭവം ഭയാനകം!
കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു ചോര ഒഴുകാൻ തുടങ്ങി; ആ അനുഭവം ഭയാനകം!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുധാചന്ദ്രന്‍. ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു അഭിനേത്രിയാണ്. ഒരു അപകടത്തില്‍ പെട്ട് കാലുകള്‍ മുറിച്ചു മാറ്റിയിട്ടും തളരാതെ പൊയ്ക്കാലുകളില്‍ നൃത്തം ചെയ്ത് എല്ലാവരെയും ഞെട്ടിച്ച ആളാണ് സുധാചന്ദ്രന്‍. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തവും ദുരന്തത്തില്‍ നിന്നും താന്‍ കരകയറിയത് എങ്ങെയെന്നും സുധ തുറന്നുപറഞ്ഞിരിക്കയാണ്.1981ൽ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തിൽ പോയി മടങ്ങുകന്ന വഴിയുണ്ടായ ബസ് അപകടത്തിലാണ് താരത്തിന്റെ വലതുകാൽ നഷ്ടമായത്.
അപകടത്തിൽ നിസാരപരിക്കുകൾ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാൽ മുറിച്ചു മാറ്റി. പതിനഞ്ചാം വയസ്സിൽ നടന്ന അപകടത്തോടെ നൃത്തം ചെയ്യാൻ പറ്റാതെ വന്നു. എന്നാൽ കാല് നഷ്ടപ്പെട്ടതിന് ശേഷമാണ് നൃത്തത്തിനായി താൻ അധ്വാനിക്കാൻ തുടങ്ങിയതെന്നു സുധ ചന്ദ്രൻ പറയുന്നു.
”ആറുമാസം കിടക്കയിൽ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂർ കാലുകളെക്കുറിച്ചും ഞാൻ അറിയുന്നത്. കൃത്രിമക്കാലിൽ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാൻ തുടങ്ങി. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായില്ല. അങ്ങനെ രണ്ടര വർഷത്തെ അധ്വാനത്തിന് ശേഷം സുധ വീണ്ടും വേദിയിൽ നൃത്തം ചെയ്തു. അതും മൂന്നു മണിക്കൂർ.
കൃത്രിമക്കാലിൽ നൃത്തം പഠിക്കുന്ന സമയത്ത് പലരും സുധയോട് എന്തിനാ വെറുതെ വേദന സഹിക്കുന്നതെന്നെന്നും നൃത്തമൊന്നും ഇനി വേണ്ടായെന്ന്. പറഞ്ഞിരുന്നു. പക്ഷേ സുധയുടെ മനസിൽ നൃത്തം മാത്രമായിരുന്നു.മയൂരി എന്ന ആത്മകഥാംശമുള്ള തെലുങ്ക് സിനിമയിലാണ് സുധ ആദ്യം അഭിനയിച്ചത്. പിന്നീട് അത് വിവിധ ഭാഷകളിലേക്കും മൊഴി മാറിയെത്തി. പിന്നീട് വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ സുധ വേഷമിട്ടു. നാഗകന്യക ഉൾപെടെ ഹിറ്റ് സീരിയലുകളിലും സുധ മികച്ച കഥാപാത്രങ്ങൾ ചെയ്തു.
sudha chandran
