Movies
രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യം; സുദീപ്‌തോ സെന്‍
രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യം; സുദീപ്‌തോ സെന്‍
ദൂരദര്‍ശന്‍ വഴി കേരള സ്‌റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍. നമ്മുടെ കുട്ടിക്കാലം മുതല്‍ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ സത്യത്തെ പേടിയുള്ളൂ എന്നാണ്.
സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
നമ്മുടെ രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. ഞങ്ങളുടെ സിനിമ ഇന്ത്യയില്‍ സജീവമായ ആഗോള ഭീകര ശൃംഖലയെ തുറന്നുകാട്ടി.
അതിനാല്‍, അവരില്‍ ചിലര്‍ ഞങ്ങളോട് ദേഷ്യപ്പെടുന്നു . സിനിമ കാണാതെ അവര്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.
അതേസമയം ‘ സംവാദം തര്‍ക്കം എല്ലാം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഘടകങ്ങളാണ്. കേരളത്തിന്റെ യഥാര്‍ത്ഥ പെണ്‍മക്കളായ ശാലിനി, ഗീതാഞ്ജലി, നിമ എന്നിവരുടെ കഥകള്‍ അറിയില്ലെങ്കില്‍ നിങ്ങള്‍ എങ്ങനെ സിനിമയെ അപകീര്‍ത്തിപ്പെടുത്തും?
സമാനമായ മറഞ്ഞിരിക്കുന്ന 1000 കഥകള്‍ക്കിടയില്‍ അവരുടെ കഥകള്‍ പറയാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു. ശാലിനിയുടെയോ ഗീതാഞ്ജലിയുടെ അമ്മയുടെയോ കണ്ണുനീര്‍ തുടയ്ക്കാമോ? നീമയെ അവളുടെ കൂടെയിരുന്ന് ഒന്ന് കെട്ടിപ്പിടിക്കാമോ? ‘ എന്ന് – സുദീപ്‌തോ സെന്‍ ട്വിറ്ററില്‍ കുറിച്ചു.
