Connect with us

ഐഎഫ്എഫ്‌കെയ്ക്ക് പിന്നാലെ ഉത്സവ് അന്താരാഷ്ട്ര ഫിലിം ഫെസിറ്റിവലിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’

Malayalam

ഐഎഫ്എഫ്‌കെയ്ക്ക് പിന്നാലെ ഉത്സവ് അന്താരാഷ്ട്ര ഫിലിം ഫെസിറ്റിവലിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’

ഐഎഫ്എഫ്‌കെയ്ക്ക് പിന്നാലെ ഉത്സവ് അന്താരാഷ്ട്ര ഫിലിം ഫെസിറ്റിവലിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’

ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും എന്നാല്‍ വളരെ കാലിക പ്രസക്തിയുള്ളതുമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. രാരിഷ് ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ ചിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നുള്ള വാര്‍ത്തയും പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ തേടി പുതിയൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. മുംബൈയില്‍ നടക്കുന്ന ഉത്സവ് അന്താരാഷ്ട്ര ഫിലിം ഫെസിറ്റിവലിലേയ്ക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ‘ വേട്ടപ്പട്ടികളും ഓട്ടക്കാരും’.

സോഷ്യല്‍ സറ്റയറായി പുറത്തെത്തിയ ചിത്രം പറയുന്നത് ഒരു പെണ്‍കുട്ടി അവളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇടുന്നതും അതിനെച്ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളെയും കുറിച്ചാണ്. ഒരു ക്യാമറയും താനും മാത്രമുള്ളപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ള ആലോചനയില്‍ നിന്നാണ് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ എന്ന സിനിമ ചെയ്യുന്നതെന്ന് രാരിഷ് പറയുന്നു. താനും സുഹൃത്തുക്കളും ചേര്‍ന്ന് ഗോര്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ‘മൈ നെയിം ഈസ് ബ്ലഡ്’ എന്ന പേരില്‍ ഒരു സിനിമ ചെയ്തിരുന്നുവെന്നും എന്നാല്‍ ഈ ചിത്രം വിതരണ ചെലവുകള്‍ കാരണം റിലീസ് ചെയ്യാന്‍ കഴിയാതെ പോയെന്നും രാരിഷ് പറയുന്നു.

മാത്രമല്ല, സിനിമ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തിവെച്ചതിനാലും കൂട്ടുകാരെല്ലാം പലവഴിയ്ക്ക് പോയതിനാലും വര്‍ക്ക് ചെയ്യാന്‍ കൂടെ ആരുമില്ലാത്ത അവസ്ഥയിലാണ് ഒറ്റയ്‌ക്കൊരു സിനിമ എന്ന ചിന്തയിലേയ്ക്ക് താന്‍ എത്തിയതെന്നും അങ്ങനെ ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ പുറത്തെത്തിയതെന്നും രാരീഷ് പറയുന്നു.

ചിത്രത്തിന്റെ പേര് തന്നെ വളരെയേറെ വ്യത്യസ്തമായതാണ്. ചിത്രത്തിന്റെ പേരിന് പിന്നിലുള്ള ആ കാര്യത്തെ കുറിച്ചും രാരിഷിന് പറയാനുണ്ട്. വേട്ടപ്പട്ടികളെപ്പോലെ ഒരു ഇരയെ ആക്രമിക്കുകയും, അതേസമയം തന്നെ ഇരയോടൊപ്പെം ഓടുകയും ചെയ്യുന്ന ആളുകളും ഉണ്ട്. അതൊരു വൈരുദ്ധ്യമാണ്. അതില്‍ നിന്നുമാണ് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ എന്ന പേര് വരുന്നത്.

2017 മുതല്‍ ഞാന്‍ ഇതിന്റെ ഷൂട്ടിംഗിലായിരുന്നു. സിനിമയോട് വല്യ താല്‍പര്യമാണ്, പക്ഷേ, കൈയ്യില്‍ പൈസയില്ല. അങ്ങനെ ക്യാമറ കൈയ്യില്‍ കിട്ടുമ്പോള്‍ മാത്രം ഷൂട്ട് ചെയ്തു. ഇതിനിടയില്‍ പലരും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഗള്‍ഫിലേയ്ക്ക് പല ജോലി ഓഫറുകളും വന്നു. അപ്പോഴും തന്റെ സ്വപ്‌നത്തിന് പിന്നാലെയായിരുന്നു. ഒടുക്കം എല്ലാം അവസാനിച്ചപ്പോള്‍ സിനിമ തന്റെ സുഹൃത്തുക്കളെയെല്ലാം കാണിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞുവെന്നും അത് തനിക്ക് നല്ലൊരു പ്രചോദനം നല്‍കിയെന്നുമാണ് രാരിഷ് പറയുന്നത്.

മാത്രവുമല്ല, ഇതൊരു പുതിയ സിനിമയായിരിക്കും എന്നതാണ് തനിക്ക് പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള ഉറപ്പെന്നും രാരിഷ് പറയുന്നു. പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ വളരെ വ്യത്യസ്ഥമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ അതിന് സാധിച്ചെന്ന് വരില്ല. വേട്ടപ്പട്ടികളും ഓട്ടക്കാരും നിങ്ങള്‍ ഇതുവരെ കാണാത്ത സിനിമ തന്നെയായിരിക്കും. ഈ സിനിമയില്‍ ഒരുപാട് തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം, സാങ്കേതികമായി വളരെ പരിമിതികളുള്ള ആളാണ് ഞാന്‍. അത് സിനിമ കണ്ട് പ്രേക്ഷകര്‍ എന്നോട് പറയുമെന്ന് കരുതുന്നു. അത് സ്വയം നവീകരിക്കാന്‍ എനിക്ക് സഹായമാകും എന്നും അദ്ദേഹം പറയുന്നു.

ഐഎഫ്എഫ്‌കെ പോലൊരു വലിയ വേദിയില്‍ പ്രതിസന്ധികളെയും പരിമിതികളെയും മറികടന്ന് തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കരിച്ച രാരിഷ് എന്ന സംവിധായകന്‍ പലര്‍ക്കും ഒരു വലിയ പ്രചോദനം തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം എന്നു തുടങ്ങി പ്രൊഡക്ഷന്‍ ബോയി മുതല്‍ ഛായാഗ്രഹണം നിര്‍മ്മാണവും സംവിധാനവും വരെ ഒറ്റയ്ക്കാണ് രാരിഷ് ചെയ്തത്. ഒരു കാമറയും ഞാനും ഉണ്ടെങ്കില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ ഉദാഹരണമാണ് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’.

More in Malayalam

Trending

Recent

To Top