Connect with us

കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ല, എന്നാല്‍ ഇവിടെ വിമര്‍ശിച്ച് താഴെയിറക്കും

Malayalam

കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ല, എന്നാല്‍ ഇവിടെ വിമര്‍ശിച്ച് താഴെയിറക്കും

കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ല, എന്നാല്‍ ഇവിടെ വിമര്‍ശിച്ച് താഴെയിറക്കും

നിരവധി ചിത്രങ്ങളിലൂടെ സംവിധായകനായും നടനായും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് റോഷന്‍ ആന്‍ഡ്രൂസ്. ഇപ്പോഴിതാ പരാജയപ്പെട്ട സിനിമകള്‍ക്ക് കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ സാറ്റാര്‍ഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരച്ചത്.

ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ താഴെ ഇറക്കുമെന്നും സിനിമ ഉപജീവനമാക്കി നിരവധി പേര്‍ ജീവിക്കുന്നുണ്ടെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്. നിരവധി പേര്‍ സിനിമയെ ഉപജീവനമാക്കി ജീവിക്കുന്നുണ്ട്. കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ല. അവരെല്ലാവരും പിന്തുണക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ വിമര്‍ശിച്ച് താഴെയിറക്കും. സിനിമയെ വിമര്‍ശിക്കാം, വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള നിലവാരം കൂടി വേണം. കൂടാതെ ഈ ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഒരു കുടുംബമുണ്ടെന്ന്.

സിനിമ കഴിഞ്ഞ് ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ സിനിമയുടെ റിവ്യൂവും വരും. ഇത്തരത്തിലുള്ള രീതിയും അവസാനിപ്പിക്കണം. മുമ്പ് സിനിമ തീരുമ്പോഴായിരുന്നു മൈക്കുമായി കയറി വരുന്നത്. ഇപ്പോള്‍ ആദ്യ പകുതി തീരുമ്പോള്‍ മൈക്കുമായി കയറി വരികയാണ്. ആ സിനിമയെ അപ്പോള്‍ തന്നെ കീറിമുറിക്കുകയാണ്. സിനിമ കാണാന്‍ പോകുന്നതിന് മുമ്പ് യുട്യൂബില്‍ റിവ്യൂ നോക്കിയിട്ടാണ് ഇപ്പോള്‍ ആളുകള്‍ പോകുന്നത്.

ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയേറ്ററുകളില്‍ നിന്ന് നിങ്ങള്‍ക്ക് അകന്ന് നിന്നുകൂടേ? ജനം പടം കാണട്ടെ. മുടക്കുമുതല്‍ തിരിച്ചുകിട്ടട്ടെ. ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കത്തിച്ചു കളയാറുണ്ടോ? എന്നു പറഞ്ഞതുപോലെ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത് എന്നാണ് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്.

അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ ആണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. നവംബര്‍ നാലിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിവിന്‍ പോളി, സിജു വിത്സന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

More in Malayalam

Trending

Recent

To Top