News
ഒരുപാട് വേദന സഹിച്ചു, അതിന് ശേഷമാണ് ശസ്ത്രക്രിയ ചെയ്തത്; തുറന്ന് പറഞ്ഞ് ശ്രുതി ഹസന്
ഒരുപാട് വേദന സഹിച്ചു, അതിന് ശേഷമാണ് ശസ്ത്രക്രിയ ചെയ്തത്; തുറന്ന് പറഞ്ഞ് ശ്രുതി ഹസന്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മൂക്കിന്റെ ആകൃതി മാറ്റിയ താരത്തിന് നിരവധി പരിഹാസങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരിക്കുകയാണ് താരം. തന്റെ മൂക്കിന് പരിക്കേറ്റതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ശ്രുതി പറയുന്നത്.
‘ഞാന്‍ എന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കി. അത് വളരെ വ്യക്തമായ കാര്യമാണ്. എന്റെ മൂക്കിന് ഒരു തകരാറുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ളത് മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ മൂക്കാണ്. ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ പഴയ മൂക്കായിരുന്നു.
ആളുകള്‍ ഇതു രണ്ടും താരതമ്യം ചെയ്ത് എന്നെ പരിഹസിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നു. ഞാന്‍ സൗന്ദര്യം കൂട്ടാനാണ് ശസ്ത്രക്രിയ ചെയ്തതെന്ന് പറയുന്നു. ഇനിയിപ്പോള്‍ അതിനാണെങ്കില്‍ തന്നെ എന്താണ് പ്രശ്നം?
എനിക്ക് എന്തുകൊണ്ട് അത് ആയിക്കൂടാ? ഇതു മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നുപോലും എനിക്ക് തോന്നുന്നില്ല. നാളെ ഞാന്‍ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ചെയ്തേക്കാം. അങ്ങനെ ചെയ്തില്ലെന്നും വരാം’ എന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ ശ്രുതി പറഞ്ഞു.
