News
സല്‍മാന്‍ ഖാന്‍ മ യക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബാബ രാംദേവ്
സല്‍മാന്‍ ഖാന്‍ മ യക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബാബ രാംദേവ്
ബോളിവുഡ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി ബാബ രാംദേവ്. രാജ്യത്ത് ലഹരി പിടിമുറുക്കിയെന്നും ചലച്ചിത്ര, രാഷ്ട്രീയ മേഖലകളില്‍ എല്ലാം ലഹരിയുടെ സ്വാധീനം വര്‍ദ്ധിച്ചെന്നും ബാബ രാംദേവ് പറയുന്നു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മ യക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ബാബ രാംദേവ് ആരോപിക്കുന്നത്. ഇതോടൊപ്പം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ചും ബാബ രാംദേവ് പറയുന്നുണ്ട്.
ശനിയാഴ്ച മൊറാദാബാദില്‍ നടന്ന ആര്യവീര്‍, വീരാംഗന കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് രാംദേവ് ഇതേകുറിച്ച് പറഞ്ഞത്. അമീര്‍ ഖാന്റെ കാര്യം അറിയില്ല. സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് രാംദേവ് പറയുന്നത്. ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. നടിമാരെ സംബന്ധിച്ചിടത്തോളമുള്ള കാര്യം ദൈവത്തിന് മാത്രമേ അറിയൂ.
സിനിമാ മേഖലയില്‍ എല്ലായിടത്തും മയക്കുമരുന്നുണ്ട്, രാഷ്ട്രീയത്തിലും. തിരഞ്ഞെടുപ്പ് സമയത്താണ് മദ്യം വിതരണം ചെയ്യുന്നത്. ഇന്ത്യ മയക്കുമരുന്നില്‍ നിന്ന് മുക്തമാക്കുന്നതിന് നമുക്ക് ഒരു പ്രതിജ്ഞയെടുക്കണം. ഇതിന് വേണ്ടി നമുക്ക് ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കണമെന്ന് ബാബ രാംദേവ് പറഞ്ഞു.
അതേസമയം, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. പണത്തിനായി ആര്യന്‍ ഖാനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
