Connect with us

ഇലന്തൂര്‍ കേസ്; നരബലിയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ട്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

News

ഇലന്തൂര്‍ കേസ്; നരബലിയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ട്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഇലന്തൂര്‍ കേസ്; നരബലിയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ട്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേര്‍ കമന്റുകളും രേഖപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി ചെയ്ത വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

ഇലന്തൂരിൽ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത. റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാർത്ത അവയവ മാഫിയ കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു. Medical professionals ഇല്ലാതെ ഒരിക്കലും organs മാറ്റാൻ സാധിക്കില്ല..

Scientifically ആണ് മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ഫോറൻസിക് റിപ്പോര്ട്ട്, അപ്പോൾ ഹ്യുമന് അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റർ ഇതിൻ്റെ പിന്നിൽ ഉണ്ടാകാം എന്നും സംശയിക്കാലോ..അതുകൊണ്ടാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികൾ തുടക്കം മുതലേ പറയുന്നത്, അതൊരു നല്ല ബുദ്ധിയാണ്.

അവയവ മാഫിയയെ രക്ഷിക്കാം. മൃതദേഹത്തിൽ വൃക്കയും മറ്റും ഞങൾ കഴിച്ചു എന്ന് അതാണ് പ്രതികൾ പറയുന്നത്. മുഹമ്മദ് ഷാഫി മുമ്പ് പോസ്റ്റ്മോർട്ടം ചെയ്യുന്ന ആളെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാർത്തയിൽ കണ്ട്. അതും ഇതും കൂട്ടി വായിക്കാലോ?ഓർഗൻ ട്രാൻസ്പ്ലാന്റിന് വേണ്ടി അവയവങ്ങൾ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്ററിൽ വെച്ചു മാത്രമേ സാധിക്കൂ..

എങ്കിൽ ഇവർ ബുദ്ധിപൂർവം പലരെയും fake ID ഉണ്ടാക്കി കുടുക്കി വലയിൽ വീഴ്ത്തി അവരെ കൊന്നു അവയവം എടുക്കുന്നു. അതിനു ശേഷം ഇവരുടെ വീട്ടിൽ കൊണ്ട് പോയി മറവു ചെയ്തതാവാൻ സാധ്യത ഉണ്ട്. ഇത്ര പെട്ടെന്നുതന്നെ പ്രതികൾക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്നവർ വക്കീലായി എത്തുന്നു.

അതിനു പിന്നിൽ വലിയ കോടീശ്വരൻമാരായ ആരെങ്കിലും ഉണ്ടോ ? സംശയം ആണ്..അവയവ കച്ചവടത്തിന്റെ ഏജൻ്റ് ആണോ ഷാഫി എന്നു പോലീസ് അന്വേഷിക്കണം..(വാൽ കഷ്ണം… ഇലന്തൂർ കേസ് നരബലിക്ക് പിന്നിൽ അവയവ മാഫിയ ഉണ്ടെങ്കിൽ കുറേ വമ്പൻ സ്രാവുകൾ ഇതിന് പിന്നിൽ ഉണ്ടാകും..

ഇതിന് മുമ്പും പല സ്ഥലത്ത് വെച്ച് എത്രയോ പേരെ കൊന്നിരിക്കാം. കഴിഞ്ഞ 5 വർഷത്തിന് ഇടയിൽ 65,000 + ആളുകൾ കേരളത്തിൽ missing ആണ്…)By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

അതേസമയം, ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതിയായ ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാള്‍ റോസിലിന്റെയും പത്മയുടെയും സ്വര്‍ണ്ണാഭരങ്ങള്‍ ഇവിടെയാണ് പണയം വെച്ചത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവല്‍ സിംഗ് ഇലന്തൂരിലെ കടയില്‍ നിന്നും വാങ്ങിയെന്നാണ് മൊഴി.

ഇന്ന് ഇയാളെ ഈ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലന്തൂരിലെ വീട്ടുവളപ്പില്‍ മണ്ണിനടിയില്‍ എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ കണ്ടെത്തുന്ന കഡാവര്‍ നായ്ക്കളെ കൊണ്ടുവന്ന് വിശദ പരിശോധന നടത്തിയെങ്കിലും പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. പെട്ടിമുടി ദുരന്തത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഈ നായ്ക്കളാണ്.

More in News

Trending