Malayalam Breaking News
എന്റെ കുടുംബം എന്നെ 10 വർഷം മുൻപ് ഉപേക്ഷിച്ചു . ഞാൻ ആത്മഹത്യാ ചെയ്യില്ല ,പറയാനുള്ളതെല്ലാം പറഞ്ഞിട്ട് ഹിമാലയത്തിൽ പോയി ആത്മീയതയിലേക്ക് തിരിയും – ശ്രീ റെഡ്ഢി
എന്റെ കുടുംബം എന്നെ 10 വർഷം മുൻപ് ഉപേക്ഷിച്ചു . ഞാൻ ആത്മഹത്യാ ചെയ്യില്ല ,പറയാനുള്ളതെല്ലാം പറഞ്ഞിട്ട് ഹിമാലയത്തിൽ പോയി ആത്മീയതയിലേക്ക് തിരിയും – ശ്രീ റെഡ്ഢി
By
എന്റെ കുടുംബം എന്നെ 10 വർഷം മുൻപ് ഉപേക്ഷിച്ചു . ഞാൻ ആത്മഹത്യാ ചെയ്യില്ല ,പറയാനുള്ളതെല്ലാം പറഞ്ഞിട്ട് ഹിമാലയത്തിൽ പോയി ആത്മീയതയിലേക്ക് തിരിയും – ശ്രീ റെഡ്ഢി
തെലുങ്ക് സിനിമ ലോകത്തെയും തമിഴ് സിനിമ ലോകത്തെയും പിടിച്ചുലക്കുകയാണ് ശ്രീ റെഡ്ഢി വിവാദം. രണ്ടു ഭാഷകളിലെയും മുൻ നിര താരങ്ങൾ പോലും ശ്രീ റെഡ്ഢിയുടെ ആരോപണങ്ങൾക്ക് വിധേയരായി. ഇനിയും തനിക്ക് പറയാനുണ്ടെന്നും എന്നാൽ തമിഴ് നടൻ വിശാൽ തന്നേ ഭീഷണിപ്പെടുത്തുന്നുവെന്നും ശ്രീ റെഡ്ഢി പറയുന്നു.
തെലുങ്ക് സിനിമ വ്യവസായം സ്ത്രീകളെ വല്ലാതെ ചൂഷണം ചെയ്യുന്നുവെന്നും തനിക്കാരെയും പേടിയില്ല എന്ന് ശ്രീ റെഡ്ഢി വ്യക്തമാക്കുന്നു. “തെലുഗു സിനിമയാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത്. നിറത്തിന്റെ പേരില്‍ അവര്‍ തെലുഗു പെണ്‍കുട്ടികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. തമിഴ് സിനിമയിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അവിടെയും നിറത്തിന്റെയും ശരീരവടിവിന്റേയും പേരില്‍ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നുണ്ട്. കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാര്‍ ആണ്. ”
“ഒത്തുതീര്‍പ്പും കണ്ണടയ്ക്കലുമാണ് അവിടെ നടക്കുന്നത്. മുരുഗദോസും ശ്രീകാന്തും ലോറന്‍സുമെല്ലാം എന്നെ ഉപദ്രവിച്ചിട്ടുണ്ട്. സിനിമയിലെ തൊന്നൂറ്റിയഞ്ച് ശതമാനം നടിമാരും ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് അത് തുറന്ന് പറയാനുള്ള ധൈര്യമില്ല. തെന്നിന്ത്യയിലെ നടന്‍മാര്‍ക്ക് നടിമാര്‍ വില്‍പ്പന ചരക്കാണ്. ഉപയോഗം കഴഞ്ഞാല്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയും.”
നടികര്‍സംഘവും മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനും എനിക്ക് അംഗത്വം നല്‍കില്ല. കാരണം ഒരു തെലുഗു സിനിമാ കോര്‍ഡിനേറ്റര്‍ എനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ആ കേസില്‍ ഞാന്‍ ഇടപ്പെട്ടതാണ് എന്നോടുള്ള ദേഷ്യത്തിന് കാരണം.
എന്റെ മാതാപിതാക്കള്‍ പത്ത് വര്‍ഷം മുന്‍പ് എന്നെ ഉപേക്ഷിച്ചു. എനിക്കിപ്പോള്‍ വരുമാനം ഇല്ല. ഞാന്‍ സുഹൃത്തുക്കളോട് ഇരന്നിട്ടാണ് വീട്ടു വാടക കൊടുക്കുന്നത്. കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും പഴയ മൊബൈല്‍ ഫോണുകളും വിറ്റാണ് ഇതുവരെ ജീവിച്ചത്. സിനിമയില്‍ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ഇത്രകാലം മുന്‍പോട്ട് പോയത്. പക്ഷേ എല്ലാരും എന്നെ ഉപയോഗിച്ചു. എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു. പക്ഷോ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതേണ്ട. സിനിമയിലെ ഒരുപാട് ആളുകളുടെ തനിനിറം എനിക്ക് പുറത്ത് കൊണ്ടുവരാനുണ്ട്. എല്ലാം അവസാനിച്ചാല്‍ ഹിമാലയത്തില്‍ പോയി ആത്മീയതയിലേക്ക് തിരിയണം. എന്നിരുന്നാല്‍ മാത്രമേ മനശാന്തി കിട്ടു-ശ്രീ റെഡ്ഡി പറഞ്ഞു.
കൂടുതൽ വായിക്കുവാൻ >>>
ശ്രീ റെഡ്ഢിയുടെ അടുത്ത വെളിപ്പെടുത്തൽ മലയാള സിനിമാലോകത്തേക്ക് !!!
sri reddy interview