Connect with us

ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു; മകളുടെ മൃതദേഹം അവസാന ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ട് ഫാത്തിമ പറഞ്ഞത്

Tamil

ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു; മകളുടെ മൃതദേഹം അവസാന ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ട് ഫാത്തിമ പറഞ്ഞത്

ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു; മകളുടെ മൃതദേഹം അവസാന ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ട് ഫാത്തിമ പറഞ്ഞത്

സെപ്റ്റംബർ 19 നാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര ജീവനൊടുക്കിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ടത് വിജയ് ആന്‍റണി തന്നെ ആയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തി വൈകീട്ടാണ് മീരയുടെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു.

മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കിയതില്‍ വിജയ് ആന്‍റണിയും ചേര്‍ന്നു. പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറകണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു. മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന വിജയ്യെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കൾക്കും കഴിയാത്ത അവസ്ഥയായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മീരയുടെ സംസ്ക്കാര ചടങ്ങുകൾ നടന്നത്

ബുധനാഴ്ച രാവിലെ നുങ്കമ്പാക്കത്തെ പള്ളിയിൽ മീരയുടെ മൃതദേഹം അവസാന ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ പൊട്ടിക്കരയുകയായിരുന്നു അമ്മ ഫാത്തിമ വിജയ് ആന്റണി. “ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു,”, എന്നു പറഞ്ഞ് ഫാത്തിമ കരഞ്ഞത് കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.

‌അനിരുദ്ധ് രവിചന്ദർ, കീർത്തി സുരേഷ്, വിശാൽ, ലോകേഷ് കനകരാജ് തുടങ്ങി നിരവധി തമിഴ് സിനിമാ താരങ്ങളും സംവിധായകരും മീരയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി.

വിജയ്ക്കൊപ്പം പഠിച്ച വിശാൽ മീരയ്ക്ക് വൈകാരികമായ ഭാഷയിലാണ് ആദരാഞ്ജലികൾ കുറിച്ചത്.

”ഏറെ ദുഖത്തോടു കൂടിയാണ് ഇതെഴുതുന്നത്. എന്റെ പ്രിയ സുഹൃത്തും സഹപാഠിയുമായ നടൻ വിജയ് ആന്റണിയുടെ മകൾ പെട്ടെന്ന് ഈ ലോകം വിട്ടുപോയി എന്ന വാർത്ത സങ്കൽപ്പിക്കാൻ പോലും കഴിയാത്തതും ഉൾക്കൊള്ളാൻ ആകാത്തതുമാണ്. അവളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. പ്രിയ രാജാ, ഒരു സുഹൃത്തും സഹോദരനും എന്ന നിലയിൽ നിങ്ങൾക്കൊപ്പം എപ്പോഴും ഞാനുണ്ട്. ശക്തരായിരിക്കുക. ജീവിതം പ്രവചനാതീതമാണ്. വാക്കുകൾ കൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കാൻ ആകില്ല. കുടുംബാംഗങ്ങളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇത് ഉൾക്കൊള്ളാൻ ദൈവം ശക്തി നൽകട്ടെ”, വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. മകളുടെ മരണത്തിനു പിന്നാലെ ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി പറയുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിജയ് ആന്റണിയുടെ ചെറുപ്രായത്തിൽ അദ്ദേഹത്തിന്റെ പിതാവ് ജീവനൊടുക്കുകയായിരുന്നു. ഇക്കാര്യവും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഇതുപോലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും ഈ ബോധവത്കരണ വീഡിയോയിൽ പറയുന്നു.

ജീവിതം എത്ര വേദനാജനകമാണെങ്കിലും, അല്ലെങ്കിൽ നിങ്ങൾക്ക് കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. അത് നിങ്ങളുടെ കുട്ടികളെ തകർത്തു കളയും. സ്വന്തം ജീവിതാനുഭവം പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. തനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് പിതാവ് ജീവനൊടുക്കിയത്. അതിനെ തുടർന്ന് അമ്മ നേരിട്ട കഷ്ടപ്പാടുകൾ നേരിട്ടു കണ്ടാണ് വളർന്നത്. അദ്ദേഹത്തിന്റെ മരണശേഷം കടുത്ത ദുരിതത്തിലൂടെയാണ് അമ്മ കടന്നു പോയതെന്നും വിജയ് ആന്റണി പറയുന്നു. പഠന ഭാരത്തെ തുടർന്ന് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചും ആത്മഹത്യാ പ്രവണതയെ കുറിച്ചുമെല്ലാം അദ്ദേഹം ഈ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

More in Tamil

Trending

Recent

To Top