കോളേജ് പഠനകാലത്ത് അവർ എടുക്കുന്ന തീരുമാനങ്ങൾ ഭാവിക്ക് വേണ്ടിയുള്ളതാണ്, ;വിദ്യാർത്ഥികളോട് നയൻതാര
മലയാളത്തില്‍ തിളങ്ങി തമിഴിലേക്ക് ചേക്കേറി പിന്നീട് തെന്നിന്ത്യയില്‍ തന്ന ഒൊളം ഉണ്ടാക്കിയ താരമാണ് നയന്‍താര . ഇപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ വിഘ്നേഷ് ശിവനെ വിവാഹം ചെയ്ത് തമിഴ്നാടിന്റെ മരുമകളും ആയിരിക്കുകയാണ് താരം. അഭിമുഖങ്ങളിലും പ്രൊമോഷൻ പരിപാടികളിലും അപൂർവമായി മാത്രം പങ്കെടുക്കന്ന നടിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. അടുത്തിടെ കോളേജിൽ നടന്ന ഒരു പ്രത്യേക പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു. ചടങ്ങിനിടെ വിദ്യാർത്ഥികളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സുഹൃത്തുക്കളുമൊത്തുള്ള കോളേജ് ജീവിതം രസകരമായിരിക്കണമെന്നും അതേ സമയം അവർ കോളേജിൽ ആരുമായാണ് കൂടുതൽ സഹകരിക്കുന്നത് എന്നത് പ്രധാനമാണെന്നും നയൻതാര പറഞ്ഞു. ‘കോളേജ് പഠനകാലത്ത് അവർ എടുക്കുന്ന തീരുമാനങ്ങൾ ഭാവിക്ക് വേണ്ടിയുള്ളതാണ്, കോളേജ് പഠനം പൂർത്തിയാക്കിയതിന് ശേഷവും വിജയികളായി മാറിയാലും വിനയവും ശാന്തവുമായിരിക്കണം ജീവിതം. എല്ലാ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം. അത് മാതാപിതാക്കളെ സന്തോഷിപ്പിക്കും,’ നടി വിദ്യാർത്ഥികളോട് പറഞ്ഞു
കോളേജ് പരിപാടിയിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ‘കണക്ട്’ എന്ന ഹൊറർ ത്രില്ലറാണ് നയൻതാരയുടെ പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒപ്പം, ജവാനിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി തയാറെടുക്കുകയാണ് നടി. ആറ്റ്‌ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ നയകൻ ഷാരൂഖ് ഖാൻ ആണ്.