Connect with us

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ,മഹേഷ് നാരായണൻ-കമൽ ഹാസൻ ചിത്രം ഉപേക്ഷിച്ചു?

Movies

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ,മഹേഷ് നാരായണൻ-കമൽ ഹാസൻ ചിത്രം ഉപേക്ഷിച്ചു?

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ,മഹേഷ് നാരായണൻ-കമൽ ഹാസൻ ചിത്രം ഉപേക്ഷിച്ചു?

കമൽ ഹാസനും സംവിധായകൻ മഹേഷ് നാരായണനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ആവേശമുണർത്തിയിരുന്നു. ഈ വർഷാവസാനം ആരംഭിക്കാനിരുന്ന സിനിമ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത് .സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിനിമ ഉപേക്ഷിക്കുന്നത് എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കമൽ ഹാസനും മഹേഷ് നാരായണനും തമ്മിലുള്ള പരസ്പര ധാരണയെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് സൂചന. കമൽ ഹാസനായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഭരതൻ സംവിധാനം ചെയ്ത കമൽ ചിത്രം ‘തേവർമകന്റെ’ തുടർച്ചയായിരിക്കും ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

കമൽ ഹാസനെ തന്നെയാണ് മഹേഷ് നാരായണനുമായി ഒന്നിക്കുന്നു എന്ന വിശേഷം നേരത്തെ പങ്കുവെച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ, മാലിക് എന്നീ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് നാരായണൻ, കമൽ ഹാസന്റെ ‘വിശ്വരൂപം’ എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ചിത്രസംയോജകനായിരുന്നു.നിലവിൽ കമൽഹാസൻ ‘ഇന്ത്യൻ 2’ പൂർത്തിയാക്കിയ ശേഷം മണിരത്‌നത്തിനൊപ്പം ‘കെഎച്ച് 234’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ജോലികൾ ആരംഭിക്കും. ‘പാ രഞ്ജിത്ത്’, ‘വെട്രിമാരൻ’, ‘എച്ച് വിനോദ്’ തുടങ്ങിയ സംവിധായകരുടെ പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More in Movies

Trending