Malayalam Breaking News
എനിക്ക് വയസ്സായതുകൊണ്ട് അധികം റോളുകൾക്കൊന്നും ആളുകൾ എന്നെ വിളിക്കുന്നില്ല – ശ്രീനിവാസൻ
എനിക്ക് വയസ്സായതുകൊണ്ട് അധികം റോളുകൾക്കൊന്നും ആളുകൾ എന്നെ വിളിക്കുന്നില്ല – ശ്രീനിവാസൻ
By
മലയാള സിനിമയുടെ ഓൾറൗണ്ടർ ആണ് സ്റ്റീനിവാസൻ .അഭിനയവും തിരക്കഥയും സംവിധാനവും എല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന ആളാണ് ശ്രീനിവാസൻ . നിലപാടുകൾ സത്യസന്ധമായി തുറന്നു പറയുകയും ചെയ്യും . ഇതുകൊണ്ടു തന്നെ ഒട്ടേറെ എതിരാളികൾ ഇദ്ദേഹത്തിനുണ്ട്. ഇന്ന് തനിക്ക് സിനിമകൾ ലഭിക്കുന്നില്ല എന്ന് പറയുകയാണ് ശ്രീനിവാസൻ.
എനിക്ക് വയസ്സായതുകൊണ്ട് അധികം റോളുകൾക്കൊന്നും ആളുകൾ എന്നെ വിളിക്കുന്നില്ല. സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് അവരുടെതായ ഒരു സമയമുണ്ട്. എന്റെ പ്രായത്തിലുള്ള റോളുകൾ സിനിമയിലുണ്ടാകണം. അതാണ് പ്രധാനം. സിനിമയിൽ നായകൻ എന്നു പറയുമ്പോൾ കഥ എഴുതുന്നവരുടെ മനസ്സിൽ വരുന്നത് യുവാക്കളാണ് – ശ്രീനിവാസൻ പറയുന്നു.
രണ്ടു സിനിമകളാണ് ഞാൻ സംവിധാനം ചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ഒരു വർഷം ആ സിനിമയുടെ കൂടെത്തന്നെ ഉണ്ടാകണം. വേറെയൊരു കാര്യവും ചെയ്യാൻ പറ്റില്ല. ഒറ്റപ്പെട്ട അവസ്ഥയാണ്. അതുകൊണ്ടാണ് ഞാൻ ആ പരിപാടി നിറുത്തിയത്. ഇനി സംവിധാനം ചെയ്യില്ല എന്നല്ല. ഏതെങ്കിലും കാലത്ത് ചെയ്യുമായിരിക്കും. എനിക്ക് വഴങ്ങുന്ന ഒരു കഥ കൂടി ഉണ്ടാകണം. അപ്പോൾ ചെയ്യും. ശ്രീനിവാസൻ പറയുന്നു.
sreenivasan about movies
