Malayalam Breaking News
വാക്ക് പാലിച്ചു ;സർപ്രൈസ് ആയി അതിഥിയെ കണ്ട് അരിസ്റ്റോ സുരേഷ് !!!
വാക്ക് പാലിച്ചു ;സർപ്രൈസ് ആയി അതിഥിയെ കണ്ട് അരിസ്റ്റോ സുരേഷ് !!!
പ്രശസ്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമാണ് അതിഥി. ബിഗ്‌ബോസ് ഫൈനലില്‍ വരെ ഇടം പിടിച്ച അതിഥി അപ്രതീക്ഷിതമായിട്ടാണ് ബിഗ്‌ബോസില്‍ എലിമിനേറ്റ് ആയിപ്പോയത്. അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരുമായി വളരെയധികം കൂട്ടായിരുന്നു അഥിതി. ഇപ്പോള്‍ അരിസ്റ്റോ സുരേഷ് അതിദിയെ കാണാന്‍ ബാംഗ്ലൂരില്‍ എത്തിയതിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ബിഗ്ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ ഏറെ എറ്റെടുത്തതാണ് അതിദിയെ. കുറുമ്ബുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. ഷിയാസും അതിദിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അതിദിയും ഷിയാസും തമ്മിലുളള സൗഹൃദരംഗങ്ങള്‍ ബിഗ്ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു. ഷോയില്‍ അരിസ്റ്റോ സുരേഷുമായും അദിതി നല്ല സൗഹൃദത്തിലായിരുന്നു.
കുടുംബസമേതം ബാംഗ്ലൂരിലാണ് അതിദി താമസിക്കുന്നത്. ഇപ്പോള്‍ അതിദിയെ കാണാനായി ബാംഗ്ലൂരിലെത്തിയ അരിസ്റ്റോ സുരേഷിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അതിദിക്ക് ചില സമ്മാനങ്ങളും കൊണ്ടായിരുന്നു സുരേഷ് എത്തിയത്. ഇത് കണ്ട് അതിദി തുള്ളിചാടുന്നതും വീഡിയോയിലുണ്ട്.
സുരേഷേട്ടന്‍ ഗിഫ്റ്റ് ചെയ്ത ഷര്‍ട്ടാണ് ഇന്ന് പ്രോഗ്രാമിന് ഇട്ടതെന്നാണ് അതിദി പറഞ്ഞത്. ഒപ്പം നിന്ന് ഫോട്ടോയുമെടുത്താണ് ഇവര്‍ പിരിഞ്ഞത്. ഇക്കഴിഞ്ഞ 28ന് ബാംഗ്ലൂരില്‍ കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച സ്പന്ദനം പരിപാടിയില്‍ പങ്കെടുക്കാനാണ് സുരേഷ് ബാംഗ്ലൂരില്‍ എത്തിയത്. ഇതേ പരിപാടിയില്‍ അതിദിയും പങ്കെടുത്തു.
അതിദി സമ്മാനിച്ച ഷര്‍ട്ടിട്ടാണ് സുരേഷ് എത്തിയത്. ഇതിന് പിന്നാലെയാണ് താന്‍ അദിതിക്കായി കൊണ്ടുവന്ന സമ്മാനങ്ങള്‍ സുരേഷ് കൈമാറിയത്. കേരള ചിപ്സ്, മുറുക്ക് ഉണ്ണിയപ്പം, ഉപ്പേരി തുടങ്ങിയ സാധനങ്ങളാണ് അരിസ്റ്റോ അതിദിക്കായി കൊണ്ടുപോയത്. തനിക്ക് ഇതൊക്കെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് സന്തോഷത്തോടെ സുരേഷേട്ടനെ ചേര്‍ത്ത് പിടിക്കുന്നുമുണ്ട് അതിഥി. എത്ര ചെറിയ സമ്മാനമാണെങ്കിലും കൊടുക്കാനുള്ള മനസിന്റെ വലുപ്പമാണ് വലുതെന്ന പേരിലാണ് ഇപ്പോള്‍ വീഡിയോ പ്രചരിക്കുന്നത്.
aristo suresh meet adhithi