Connect with us

വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് പേടിച്ചു; ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു, മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല; ശ്രീനിവാസന്‍

Actor

വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് പേടിച്ചു; ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു, മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല; ശ്രീനിവാസന്‍

വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് പേടിച്ചു; ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു, മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല; ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രേക്ഷകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ശ്രീനിവാസന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ഒട്ടനവധി സിനിമകള്‍ക്ക് ഇദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. ജനപ്രീതിയും പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും ശ്രീനിവാസന്റെ സിനിമകള്‍ക്ക് ലഭിച്ചു.

സിനിമാ രംഗത്ത് സജീവമായി നിലനില്‍ക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രീനിവാസനെ വലയ്ക്കുന്നത്. ഏറെ നാള്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ പതിയെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. 2022 ലാണ് ഹൃദയാഘാതം വന്ന് ശ്രീനിവാസന്‍ ആശുപത്രിയിലാകുന്നത്. അസുഖ കാലം ശ്രീനിവാസനെ തളര്‍ത്തി. കുറേ നാളുകള്‍ക്ക് ശേഷം ക്ഷീണിച്ച് അവശനായ ശ്രീനിവാസനെ കണ്ടപ്പോള്‍ ഏവര്‍ക്കും വിഷമമായി. ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ശ്രീനിവാസന്‍.

ഇപ്പോഴിതാ ആശുപത്രിയിലായ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസനിപ്പോള്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസുഖത്തെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് ശ്രീനിവാസന്‍ മറുപടി ഇങ്ങനെയായിരുന്നു;

അതൊന്നും കുഴപ്പമില്ല, കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല. ശ്വാസം മുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് ഞാന്‍ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നും. അപ്പോള്‍ പിന്നെ മരണത്തെ പേടിയില്ല.

ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആര്‍ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആള്‍ക്കാര്‍ പറയുന്നത്. അതിനിടയില്‍ മരിച്ചാല്‍ താന്‍ പോലും അറിയില്ലെന്ന്. ഭാര്യയെക്കുറിച്ച് നല്ലതേ പറയൂ, അല്ലെങ്കില്‍ ആളുകള്‍ അവളെ വിളിച്ച് പരാതിപ്പെടുമെന്നും ശ്രീനിവാസന്‍ ചിരിയോടെ പറഞ്ഞു.

അഭിമുഖത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ശ്രീനിവാസന്‍ സംസാരിക്കുന്നുണ്ട്. ഉദയനാണ് താരത്തിലെ എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചാണെന്ന് ശ്രീനിവാസന്‍ തുറന്ന് പറഞ്ഞു. കേണല്‍ പദവി മോഹന്‍ലാല്‍ ചോദിച്ച് വാങ്ങിയതാണ്. അതാണ് സരോജ് കുമാര്‍ എന്ന സിനിമയില്‍ കാണിച്ചതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. പരാമര്‍ശം ഇതിനകം താരങ്ങളുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം തനിക്ക് ഇവരോടാരോടും വിരോധമില്ലെന്നും മനസിലുള്ളത് തുറന്ന് പറയുന്ന ആളാണ് താനെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ ശ്രീനിവാസനെ വിമര്‍ശിച്ച് കൊണ്ട് മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംസാരിക്കുകയുണ്ടായി. അച്ഛനുള്‍പ്പെടെ പല എഴുത്തുകാര്‍ക്കും അഹങ്കാരമുണ്ടെന്ന് ധ്യാന്‍ തുറന്ന് പറഞ്ഞു. മോഹന്‍ലാലിനെക്കുറിച്ച് അച്ഛന്‍ നടത്തിയ പരമാര്‍ശം അനാവശ്യമായിരുന്നെന്നും ധ്യാന്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ തന്റെ കുടുംബം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകര്‍ച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ‘അച്ഛന്റെ കമ്യൂണിസം അച്ഛന്റെ തകര്‍ച്ചയോടു കൂടി കഴിഞ്ഞു. അത് കണ്ടിട്ടാണ് ഞാന്‍ വരവേല്‍പ്പ് എന്നുപറഞ്ഞ സിനിമ ചെയ്തത്.

സ്‌കൂളില്‍ നിന്ന് പെന്‍ഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് അച്ഛന്‍ ബസ് വാങ്ങിയ കഥയാണ് വരവേല്‍പ്പ്. അറിയാത്ത പരിപാടി അച്ഛന്‍ ചെയ്തു. കമ്യൂണിസ്റ്റുകാരനായ അച്ഛന്‍ ബസ് വാങ്ങിയപ്പോള്‍ ബൂര്‍ഷ്വാസിയായി. മുഴുവന്‍ കമ്യൂണിസ്റ്റുകാരും ശത്രുക്കളായി. ബസിന് മുന്നില്‍ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റില്‍ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവന്‍ തല്ലിപ്പൊളിച്ചു. പിന്നെ ബസ് ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു’ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending